സ്റ്റാൻഡ് അപ് കൊമേഡിയന്മാരിലെ മൂടിചൂടാമന്നൻ എന്ന് നിസംശയം വിളിക്കാവുന്ന രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന പഞ്ചവർണതത്ത ഈ വിഷുവിന് റിലീസിനൊരുങ്ങുകയാണ്. ജയറാം, കുഞ്ചാക്കോ ബോബൻ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തിൽ അഭിയിക്കാനെത്തിയ ഒരു സ്പെഷ്യൽ അതിഥിതാരത്തെ പിഷാരടി തന്റെ ഫേസ്ബുക്ക് പേജിലൂടെ പരിചയപ്പെടുത്തുകയുണ്ടായി.
ഒരു ഷോട്ടിൽ മാത്രമെത്തിയ താരത്തിന് സംവിധായകൻ നൽകിയ പ്രതിഫലമാകട്ടെ ഒരു കഷ്ണം തേങ്ങയും. ടൈറ്റിലിൽ ഉള്ള സുന്ദരിയായ പഞ്ചവർണതത്തക്കൊപ്പം മറ്റ് മൃഗങ്ങളും ചിത്രത്തിൽ താരങ്ങളാണ് അതിൽ ഒറ്റഷോട്ടിൽ മാത്രം അഭിനയിച്ചത് ഒരു എലിയെയാണ് പിഷാരടി ഇപ്പോൾ പരിചയപ്പെടുത്തിയിരിക്കുന്നത്. ‘ഒരു ഷോട്ടിൽ അഭിനയിക്കാൻ വന്നു സംവിധായകന്റെ തലയിൽ കയറിയ വിരുതൻ …..പ്രതിഫലം വാങ്ങിയത് ഒരു കഷ്ണം തേങ്ങാ !!’–എലിയുമൊത്തുള്ള ചിത്രം പോസ്റ്റ് ചെയ്ത് പിഷാരടി പറഞ്ഞു. അതിലും മികച്ച രസകരമായ കമന്റുകളാണ് പോസ്റ്റ് െചയ്ത ചിത്രത്തിന് താഴെ വരുന്നത്. അതിൽ ഒരു കമന്റ് ഇങ്ങനെ–‘തലയിൽ നിന്ന് തന്നെ ആണ് പ്രതിഫലം വാങ്ങിയതെങ്കിൽ തേങ്ങ ആയിരിക്കില്ല പിണ്ണാക്ക് ആയിരിക്കും.അതിനുള്ള കിടിലൻ മറുപടിയുമായി പിഷാരടിയും എത്തി. ‘നിന്നെ ഞാൻ ബോംബെ അധോലോകത്തിലേക്കു ക്ഷണിക്കുകയാണ്.’ ഇങ്ങനെയായിരുന്നു താരത്തിന്റെ മറുപടി.