മലയാളത്തിലെ നടിമാരിൽ ശ്രദ്ധേയയാണ് രമ്യ നമ്പീശൻ. താരമിപ്പോൾ സംവിധാന രംഗത്തേക്ക് ചുവടു വയ്ക്കുകയാണ്. താരം സംവിധാനം ചെയ്ത ഒരു ഹ്രസ്വ ചിത്രം സോഷ്യൽ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അണ്‍ഹൈഡ് എന്ന ഹൃസ്വ ചിത്രം റിലീസ് ചെയ്തത് മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യര്‍, തമിഴിന്റെ മക്കൾ സെൽവൻ വിജയ് സേതുപതി, പ്രശസ്ത തമിഴ് സംവിധായകൻ കാര്‍ത്തിക് സുബ്ബരാജ് എന്നിവർ ചേർന്നാണ്. ഈ ഹ്രസ്വ ചിത്രത്തിലൂടെ സ്ത്രീപുരുഷസമത്വം എന്ന ചിന്താഗതിയാണ് രമ്യനമ്പീശൻ പങ്കുവച്ചത്. ഇനി ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് അതിയായ ആഗ്രഹമുണ്ടെന്നും എന്നാൽ ആ ചിത്രം കുറ്റമറ്റതായിരിക്കണമെന്ന് മോഹമുണ്ടെന്നും താരം പറയുന്നു.
ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞത് തനിക്ക് ഏറെ പ്രചോദനം നൽകുന്ന ഒരു പ്രോജക്ട് തന്റെ മനസ്സിൽ ഉണ്ടെന്നും താരം കൂട്ടിച്ചേർത്തു. മലയാള സിനിമയിലെ വനിതാ സംഘടനയായ ഡബ്ല്യു സി സിയുടെ സജീവ പ്രവർത്തക കൂടെയാണ് താരം. കുഞ്ചാക്കോ ബോബൻ നായകനായെത്തിയ പുതിയ സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽ പെടുന്ന അഞ്ചാം പാതിര എന്ന ചിത്രത്തിലായിരുന്നു രമ്യ നമ്പീശൻ അവസാനമായി അഭിനയിച്ചത്. ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ ഭാര്യയുടെ ഒരു പ്രധാന വേഷം ആയിരുന്നു താരം കൈകാര്യം ചെയ്തത്.