സിനിമയില്‍ അവസരം ലഭിക്കാതിരിക്കാന്‍ തനിക്കെതിരെ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് നടി രമ്യാ നമ്പീശന്. താരസംഘടനയായ അമ്മയില്‍ നിന്നും പുറത്തു വന്നശേഷമാണ് ഈ അവസ്ഥ നേരിടേണ്ടി വന്നത്. നിരുത്തരവാദപരമായ സമീപനം ഉണ്ടായപ്പോഴാണ് മലയാള സിനിമാ താരങ്ങളുടെ കൂട്ടയ്മയില്‍ നിന്നും രാജിവച്ചതെന്നും താരം പറഞ്ഞു.
മാത്രമല്ല, സിനിമയിലെ വനിതാക്കൂട്ടായ്മയായ ഡബ്ല്യൂസിസി പുരുഷന്മാര്ക്ക് എതിരായ സംഘടനയല്ലെന്നും, ഡബ്ല്യൂസിസി ആര്‍ക്കും എതിരെയുള്ള സംഘടനയാവരുതെന്ന് ആഗ്രഹിച്ചിരുന്നെന്നും, എന്നാല്‍ അനുകൂലമായ നിലപാടല്ല പലരില്‍ നിന്നുമുണ്ടായതെന്നും, നിരുത്തരവാദപരമായ സമീപനം ഉണ്ടായപ്പോഴാണ് അമ്മയില്‍ നിന്ന് രാജിവച്ചതെന്നും രമ്യ ചൂണ്ടിക്കാട്ടി.
നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന് ദിലീപിനെ അമ്മ സംഘടനയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു രമ്യ നമ്ബീശന്‍ ഉള്‍പ്പെടെ നാല് നടിമാര്‍ അമ്മയില്‍ നിന്ന് രാജി വെച്ചത്.നടിമാരായ ഭാവന, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവരാണ് സംഘടന വിട്ട മറ്റു മൂന്ന് നടിമാര്‍.