മോളിവുഡിലെ ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ നടി ആരാണെന്ന് ചോദിച്ചാല്‍ ആരാധകര്‍ പറയുന്ന ഒരു പേര് രമ്യ നമ്പീശന് എന്നായിരിക്കും. നടി എന്നതിലുപരി നല്ലൊരു ഗായിക കൂടിയായ രമ്യ മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യയിലും സജീവമാണ്. മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും താരം അന്യ ഭാഷകളില്‍ ആണ് ഏറെയും തിളങ്ങിയത്.
നിലപാടുകള്‍ വ്യക്തമായി തുറന്നുപറയാന്‍ രമ്യക്ക് മടിയൊന്നുമില്ല, മലയാള സിനിമയുടെ വനിതാ സംഘടനയുടെ തലപ്പത്തിരിക്കുന്ന ഒരു വ്യക്തി കൂടിയാണ് രമ്യനമ്പീശന്. ആദ്യമൊക്കെ സിനിയില്‍ അനുജത്തി വേഷങ്ങള്‍ ആയിരുന്നെങ്കിലും പിന്നീട് നായികയായി മാറാന്‍ അധികകാലം വേണ്ടിവന്നില്ല. തമിഴില്‍ താരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്നത് ആറു ചിത്രങ്ങളാണ്. മലയാളത്തില്‍ ചെയ്യുന്ന കംഫര്‍ട്ട് തനിക്ക് മറ്റേത് ഭാഷകളില്‍ ചെയ്യുമ്പോഴും ലഭിക്കാറില്ല എന്നും രമ്യ കൂട്ടിച്ചേര്‍ക്കുന്നു.
മലയാളത്തില്‍ ഏറ്റവും ഒടുവിലായി അഭിനയിച്ചത് അഞ്ചാം പാതിരയില്‍ ആയിരുന്നു. സിനിമയില്‍ സജീവമാണെങ്കിലും താരം പരസ്യചിത്രങ്ങളില്‍ അധികം അഭിനയിക്കാറില്ല. പത്തുവര്‍ഷംമുമ്പ് ചിന്തിച്ചത് പോലെയല്ല താനിപ്പോള്‍ ചിന്തിക്കുന്നതെന്നും പണ്ടൊക്കെ വെളുപ്പാണ് സൗന്ദര്യം എന്ന് വിചാരിച്ച് ഒരു വ്യക്തിയായിരുന്നു എന്നും അന്നൊക്കെ സൗന്ദര്യ ഉത്പന്നങ്ങളുടെ പരസ്യത്തില്‍ അഭിനയിച്ചുട്ടുണ്ടായിരുന്നു എന്നും ഇപ്പോള്‍ എത്ര കോടി തരാമെന്ന് പറഞ്ഞാലും അത് ചെയ്യില്ല എന്നും രമ്യ കൂട്ടിച്ചേര്‍ത്തു