Thursday, July 2

എന്നെ തൊടണമെങ്കിൽ എൻറെ അനുവാദം വേണം!!! രമ്യയുടെ അൺഹൈഡ് ട്രെൻഡിങ്ങിൽ

Pinterest LinkedIn Tumblr +

രമ്യ നമ്പീശനെ ഇനി  മൾട്ടി ടാലൻറ് സ്റ്റാർ എന്ന് വിളിക്കാം. അഭിനേത്രിയായും ഗായികയായും  അവതാരകയായും സംവിധായികയായും രമ്യ ഇപ്പോൾ ആരാധകരെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ അഞ്ചാം പാതിരയാണ് താരത്തിന് റ പുറത്തിറങ്ങിയ ഏറ്റവും അവസാനത്തെ ചിത്രം ‘

നാ യികയായി  മലയാള സിനിമയിൽ കടന്നു വന്ന ശേഷം അന്യഭാഷകളിലേക്ക് താരം ചേക്കേറിയിരുന്നു. തമിഴിൽ സൂപ്പർതാരങ്ങളുടെ നായികയായി രമ്യ തിളങ്ങിയിരുന്നു. ഇപ്പോഴിതാ പുതിയ താരത്തിന്റെ സംരംഭത്തെ  കുറിച്ചുള്ള വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഗായികയായി താരത്തെ നേരത്തെ പരിചയമുണ്ടെങ്കിലും ഇപ്പോൾ സംവിധായകയ്ക്ക് കുപ്പായമണിഞ്ഞ് താരം ആരാധകരെ വീണ്ടും അമ്പരപ്പിക്കുക യാണ് .

അൺ ഹൈഡ് എന്ന പുതിയ ഹ്രസ്വചിത്രം ഒരുക്കിയാണ് താരം ഇപ്പോൾ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ ആയ മഞ്ജുവാര്യരും  വിജയ് സേതുപതിയും കാർത്തിക് സുബ്ബരാജും കൂടിയാണ് താരത്തിന് റ വീഡിയോ സോഷ്യൽ മീഡിയയിൽ റിലീസ് ചെയ്തിരിക്കുന്നത് . വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ വീഡിയോ ട്രെൻഡിങ് ഇടം നേടിയിരിക്കുകയാണ്.സ്ത്രീപുരുഷസമത്വത്തെ കുറിച്ചാണ് വീഡിയോയിൽ പരാമർശിക്കുന്നത്. വീഡിയോയ്ക്ക് മികച്ച പ്രതികരണങ്ങൾ ആണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യൽമീഡിയയിലും യൂട്യൂബിലും ആയി മികച്ച അഭിപ്രായത്തോടെ വീഡിയോ മുന്നേറിക്കൊണ്ടിരിക്കുകയാണ്.

“Lucifer”
Loading...
Share.

About Author

Comments are closed.