മലയാള സിനിമയില്‍ ഗായികയായ നടിയായും തിളങ്ങിയ താരമാണ് രമ്യ നമ്പീശന്. സോഷ്യല്‍ മീഡിയയിലൂടെ രമ്യ ഇപ്പോള്‍ ഏറ്റവും പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്. മഞ്ഞനിറം ഏറെ പ്രിയം ആണെന്നാണ് താരം ചിത്രത്തിലൂടെ സൂചിപ്പിക്കുന്നത്. മഞ്ഞ മഞ്ഞ എന്ന ക്യാപ്ഷന്‍ ഓടുകൂടിയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി പേരാണ് പോസ്റ്റിന് കമന്റുകള്‍ നല്‍കിയത്. ഈ ലോക്ഡൗണ്‍ കാലത്ത് നിരവധി ഫോട്ടോഷൂട്ടുകള്‍ രമ്യ സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകര്‍ക്കായി പങ്കുവയ്ച്ചിരുന്നു. മലയാള സിനിമയില്‍ തിളങ്ങിനിന്ന സമയത്താണ് നടിയിക്ക് തമിഴില്‍ അവസരം ലഭിച്ചത്. തമിഴിൽ വിജയ് സേതുപതിയുടെ നായികയായും രമ്യ നമ്പീശൻ തിളങ്ങിയിരുന്നു. പിന്നീട് തെലുങ്കിലേക്കും നടിക്ക് അവസരങ്ങൾ ലഭിച്ചിരുന്നു .അഭിനയിച്ച ചിത്രങ്ങളെല്ലാം വിജയം നേടിയവ തന്നെയായിരുന്നു.
ബാലനടിയായാണ് താരം ആദ്യം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഒട്ടേറെ സിനിമകളിൽ ബാലതാരമായി വേഷമിട്ട താരത്തിന് നരേന്ദ്രന് മകന് ജയകാന്തന്‍ വക എന്ന ചിത്രത്തിലൂടെയായിരുന്നു ഒരു ക്യാരക്ടര്‍ റോൾ ലഭിച്ചിരുന്നത്. പിന്നീടാണ് നടിയായി പല സിനിമകളിലേക്ക് എത്തി ചേർന്നത്. ആനച്ചന്തം എന്ന ചിത്രത്തിലൂടെയാണ് നടി ആദ്യമായി മലയാളത്തിൽ നായികയായി എത്തുന്നത്.