തെന്നിന്ത്യയിലെ യുവ നായകന്മാരില് ശ്രദ്ധേയനായ താരമാണ് റാണ ദഗുബാട്ടി. ബാഹുബലി എന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ താരത്തിന് സാധിച്ചിരുന്നു. കോവിഡ് കാലത്തായിരുന്നു റാണയുടെ വിവാഹം നടന്നത്.
ആഘോഷമായി നടക്കേണ്ടിയിരുന്ന വിവാഹം കോവിഡ് കാലമായതിനാല്‍ ഗവണ്മെന്റ് നിര്‍ദ്ദേശപ്രകാരം മാനദണ്ഡങ്ങള്‍ പാലിച്ച് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം അടങ്ങിയ ചടങ്ങിലാണ് സംഘടിപ്പിച്ചത്. വിവാഹ ശേഷം ദമ്പതികള്‍ ഇപ്പോള്‍ ഹണിമൂണിന്റെ തിരക്കിലാണ്. താരങ്ങള്‍ സന്തോഷ നിമിഷം ആസ്വദിക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവരുന്നത്.
വിവാഹ ശേഷം ആദ്യമായി പങ്കുവയ്ക്കുന്ന ചിത്രം കൂടിയാണ് ഇത്. ഭാര്യ മിഹികയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. പക്ഷേ ഇത് എവിടെ നിന്ന് ഉള്ളതാണ് എന്ന് വ്യക്തമല്ല. ഇരുവരും സൂര്യപ്രകാശമേറ്റ് കിടക്കുന്നതുപോലെ ആണ് ചിത്രത്തില്‍ ഉള്ളത്. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് ലൈക്കുകളും കമന്റുകളും അറിയിച്ച് എത്തിയിരിക്കുന്നത്. വിവാഹത്തിനോട് അനുബന്ധിച്ച പുറത്ത് വന്ന ചിത്രങ്ങളുംവീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആയിരുന്നു.
ഹൈദരാബാദ് സ്വദേശിയാണ് താരത്തിന്റെ ഭാര്യ മിഹിക. ഡ്യൂ ഡ്രോപ് ഡിസൈന്‍ സ്റ്റുഡിയോ എന്ന ഡിസൈന്‍ സ്ഥാപനം മിഹിക നടത്തുന്നുണ്ട്.