കൊവിഡ് പ്രതിസന്ധിയില്‍ നാനൂറോളം ആദിവാസി കുടുംബങ്ങള്‍ക്ക് സഹായമെത്തിച്ച് നടന് റാണ ദഗുബതി. തെലങ്കാനയിലെ നിര്‍മല്‍ ജില്ലയിലെ ആദിവാസി കുടുംബങ്ങള്‍ക്ക് മരുന്നുകളും മറ്റ് പലചരക്ക് സാധനങ്ങളും താരം എത്തിച്ചത്.
പത്തോളം ചെറുഗ്രാമങ്ങളുള്ള അല്ലമ്പല്ലി, ബാബ നായ്ക് രണ്ട എന്നീ ഗ്രാമ പഞ്ചായത്തുകളിലെ ജനങ്ങള്‍ക്കാണ് സഹായങ്ങള്‍ എത്തിച്ചത്. മഹാമാരിയെ തുടര്‍ന്ന് ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് വലിയ കൈത്താങ്ങായാരിക്കുകയാണ് റാണ ഇപ്പോള്‍.
ആരണ്യ എന്ന ചിത്രത്തിലാണ് റാണ ദഗുബതി ഒടുവില്‍ അഭിനയിച്ചത്. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ മൂന്ന് ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങിയത്. ഹാത്തി മേരെ സാത്തി എന്ന ചിത്രമാണ് റാണയുടെ പുതിയ ചിത്രം.