മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചരിത്ര സിനിമ മാമാങ്കം തീയേറ്ററുകളില്‍ എത്തുന്നതിന്റെ കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെ പുറത്ത് വരുന്ന വിവരങ്ങളാണ് ആരാധകരെ കൂടുതല്‍ ആവേശത്തിലാഴ്ത്തുന്നത്. ചിത്രത്തിനായി ഒരുക്കിയ ഗംഭീര സെറ്റിനെക്കുറിച്ചുള്ള പുതിയ വാര്‍ത്ത കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വന്നിരുന്നു. 300 കോടിയിലേറെ രൂപ ചിലവാക്കി ഒരുക്കിയ പടുകൂറ്റന്‍ സെറ്റുകള്‍ മരടിലും നെട്ടൂരിലുമായി ഉയര്‍ന്നിട്ടുണ്ട്.
ഇപ്പോഴിതാ മാമാങ്കം ടീമിലുള്ളവര്‍ക്ക് ആശംസകള്‍ അറിയിച്ചിരിക്കുകയാണ് തെന്നിന്ത്യയുടെ പ്രിയനായകന് റാണ ദഗ്ഗുബാട്ടി. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ടത്. വന്‍ സ്വീകര്യതയാണ് ടീസറിന് ലഭിച്ചത്.
ഹിന്ദി ടീസര്‍ കാവ്യ ഫിലിം കമ്പനിയുടെ ഒഫീഷ്യല്‍ യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്തതിനെതിരെ മമ്മൂട്ടി ഫാന്‍സ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മലയാള സിനിമയിലെ ഏറ്റവുമുയര്‍ന്ന ബഡ്ജറ്റില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ട ചിത്രമാണ് മാമാങ്കം എന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. മലയാളം ടീസര്‍ 26 ലക്ഷത്തിലേറെ പേര് ഇതിനോടകം കണ്ടുകഴിഞ്ഞു.