ബാഹുബലിയെന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് റാണ ദഗുബാട്ടി. തെലുങ്കിലും തമിഴിലും ഹിന്ദിയിലുമായി ഒരു പിടി ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച റാണയുടെ ആദ്യ ചിത്രം തെലുങ്ക് ചിത്രം ലീഡര്‍ ആണ്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച അദ്ദേഹം പ്രേക്ഷകരുടെ പ്രിയ താരമായി മാറിയിരുന്നു.
തന്റെ വിവാഹം ഉടൻ ഉണ്ടാകുമെന്ന സൂചന താരം കഴിഞ്ഞ ദിവസങ്ങളിൽ നൽകിയിരുന്നു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി തന്റെ ഭാവി വധുവിനെ റാണ പരിചയപ്പെടുത്തിയിരുന്നു. മിഹീക ബജാജ് എന്നാണ് റാണയുടെ ഭാവി വധുവിന്റെ പേര്. വെഡിങ് പ്ലാനിംഗ് കമ്പനി നടത്തുകയാണ് മിഹീക ഇപ്പോൾ. ഇപ്പോൾ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്. വിവാഹ നിശ്ചയ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
"It's Official": #RanaDaggubati And #MiheekaBajaj Are Engaged – See Picshttps://t.co/W7fWbw8Vbr pic.twitter.com/i9cd2p6Hvq
— NDTV Movies (@moviesndtv) May 21, 2020
താരത്തിന്റെ വിവാഹത്തെ കുറിച്ച് നിരവധി വാർത്തകൾ നേരത്തെ പലപ്പോഴായി സോഷ്യൽ മീഡിയയിൽ കൂടി പ്രചരിച്ചിരുന്നു. പല മുൻനിര നായികമാരോടൊപ്പവും അദ്ദേഹത്തിന്റെ പേരുകൾ ചേർത്തു വെക്കുകയുണ്ടായി. എന്നാൽ ആ വാർത്തകൾക്ക് എല്ലാം ഇപ്പോൾ അടിസ്ഥാനമില്ലാതെ ആയിരിക്കുകയാണ്.