ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ വലിയൊരു ആരാധക വൃതത്തെ ഉണ്ടാക്കിയെടുത്ത താരമാണ് റാണ ദഗുബാട്ടി. ആരോഗ്യത്തെ സംബന്ധിച്ച് തെലുങ്ക് സിനിമാലോകത്ത് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. വൃക്ക രോഗത്തിന് ചികിത്സ നേടി റാണ അമേരിക്കയിലേയ്ക്കു തിരിച്ചെന്നും അമ്മ സ്വന്തം വൃക്ക ദാനം ചെയ്തെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല.
കഴിഞ്ഞ ഒരു വർഷമായി കിഡ്നി സംബന്ധമായ അസുഖവുമായി ബന്ധപ്പെട്ട് റാണ ഹൈദരാബാദിലും മുംബയിലുമായി ചികിത്സയിലായിരുന്നു. അവിടെ നടത്തിയ ചികിത്സയില്‍ കാര്യമായ ഫലമുണ്ടാകാത്തതിനെ തുടർന്നാണ് അമേരിക്കയിലേയ്ക്കു പോകാൻ തീരുമാനിച്ചത്. മകന് വൃക്ക ദാനം ചെയ്യാൻ അമ്മ സമ്മതം അറിയിച്ചിട്ടുണ്ടെങ്കിലും കൂടുതൽ പരിശോധനകൾക്കു ശേഷമേ കിഡ്നി മാറ്റിവയ്ക്കുന്നതുപോലുള്ള കാര്യങ്ങളില്‍ തീരുമാനാകൂ.