ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ വലിയൊരു ആരാധക വൃതത്തെ ഉണ്ടാക്കിയെടുത്ത താരമാണ് റാണ ദഗുബാട്ടി. താരം ഇന്നലെ വിവാഹിതനായി. മെയ് 12 നാണ് തന്റെ വിവാഹവിവരം ആരാധകരെ സോഷ്യൽ മീഡിയയിലൂടെ താരം അറിയിച്ചത്. ഹൈദരാബാദ് സ്വദേശിയായ മിഹീഖ ബജാജ് ആണ് റാണയുടെ വധു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന വിവാഹത്തില്‍ 30-ല്‍ താഴെ അതിഥികള്‍ മാത്രമേ പങ്കെടുത്തുള്ളു. കോവിഡ് 19 ടെസ്റ്റ് നടത്തിയതിന് ശേഷം മാത്രമാണ് അതിഥികളെ പ്രവേശിപ്പിച്ചത്.
തെലുങ്കിലും തമിഴിലും ഹിന്ദിയിലുമായി ഒരു പിടി ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച റാണയുടെ ആദ്യ ചിത്രം തെലുങ്ക് ചിത്രം ലീഡര്‍ ആണ്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച അദ്ദേഹം പ്രേക്ഷകരുടെ പ്രിയ താരമായി മാറിയിരുന്നു. വെഡിങ് പ്ലാനിംഗ് കമ്പനി നടത്തുകയാണ് മിഹീക ഇപ്പോൾ.
Mega PowerStar @AlwaysRamCharan @upasanakonidela at #RanaMiheekaWedding #RamCharan pic.twitter.com/3cWNu9VmI4
— Vamsi Kaka (@vamsikaka) August 8, 2020
.@RanaDaggubati and #MiheekaBajaj take the vows!#RanaMiheekaWedding #RanaMiheeka #RanaDaggubati #MiheekaBajaj pic.twitter.com/7E55mEqfIr
— Telugu FilmNagar (@telugufilmnagar) August 8, 2020