മോഹൻലാൽ നായകനായ ഒടിയനിലൂടെ പ്രേക്ഷകർക്ക് പരിചിതനായ സംവിധായകൻ വി ഏ ശ്രീകുമാർ. ലാലേട്ടനെ നായകനാക്കി എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ശ്രീകുമാർ ഒരുക്കുന്ന രണ്ടാമൂഴം പ്രഖ്യാപിച്ചിരുന്നെങ്കിലും ആ സിനിമ ഇതുവരെയും എങ്ങും എത്തിയിരുന്നില്ല. നിർമാതാക്കൾ മാറി മറിഞ്ഞും നിയമ നടപടികളിൽ പെട്ടും രണ്ടാമൂഴം അനിശ്ചിതത്വത്തിലായിരുന്നു. ഇപ്പോൾ രണ്ടാമൂഴം നോവൽ സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട കേസ് ഒത്തു തീർപ്പായിരിക്കുകയാണ്. എം ടി വാസുദേവൻ നായരും സംവിധാകയൻ ശ്രീകുമാർ മേനോനും തമ്മിൽ ധാരണയായി. എം ടിക്ക് ശ്രീകുമാർ മേനോൻ തിരക്കഥ തിരിച്ചു നൽകും. ശ്രീകുമാർ മേനോന് എം ടി അഡ്വാൻസ് തുക 1.25 കോടി മടക്കി നൽകും. ഇതോടെ ജില്ലാ കോടതിയിലും സുപ്രീം കോടതിയിലും ഉള്ള കേസുകൾ ഇരു കൂട്ടരും പിൻവലിക്കും.
കഥയ്ക്കും തിരക്കഥയ്ക്കും പൂർണ അവകാശം എം ടിക്കായിരിക്കും. ശ്രീകുമാർ മേനോൻ രണ്ടാമൂഴം ആസ്പദമാക്കി സിനിമ ചെയ്യാൻ പാടില്ല. എന്നാൽ മഹാഭാരതത്തെക്കുറിച്ച് സിനിമ ചെയ്യാം ഭീമൻ കേന്ദ്ര കഥാപാത്രം ആകാൻ പാടില്ലെല്ലെന്ന് മാത്രം. തീങ്കളാഴ്ച കേസ് സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ഒത്തു തീർപ്പ്.