മോഹന്‍ലാല്‍ ഭീമനായി അഭിനയിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം രണ്ടാമൂഴത്തിനു വേണ്ടി അധികം കാത്തിരിക്കേണ്ടെന്ന് സൂചന നല്കി സംവിധായകന് ശ്രീകുമാര്‍ മേനോന്. തന്റെ ട്വിറ്റെര്‍ അക്കൗണ്ടിലൂടെ ആണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ചിക്കാഗോയില്‍ സിനിമ രംഗത്തുള്ള കുറച്ചു പേരുമായി പ്രൊഡ്യൂസര്‍ ബി ആര് ഷെട്ടിയുടെ സാനിധ്യത്തില്‍ ചര്‍ച്ച നടത്തി. ഞാന്‍ വളരെ എക്സൈറ്റഡ് ആണെന്നും അദ്ദേഹം ട്വിറ്ററിലൂടെ കുറിച്ചു.
ഡോ. ബി ആര് ഷെട്ടിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. എല്ലാവരും കഥ കേട്ട് എക്സൈറ്റഡ് ആണ്. അതില്‍ സന്തോഷമുണ്ടെന്നും ശ്രീകുമാര്‍ പറയുന്നു.ഷിക്കാഗോയില്‍ നടന്ന ലോക ഹിന്ദു കോണ്‍ഗ്രസ്സില്‍ ഡോ.
ബി ആര് ഷെട്ടിയുമായി പങ്കെടുക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കു വയ്ക്കുകയായിരുന്നു അദ്ദേഹം. 1893ല്‍ സ്വാമി വിവേകാനന്ദന് തന്റെ വിഖ്യാതമായ പ്രസംഗം നടത്തിയ വേദിയില്‍ എത്താന്‍ കഴിഞ്ഞത് വലിയ ബഹുമാനമായി താന്‍ കരുതുന്നു എന്നും ശ്രീകുമാര്‍ മേനോന് കൂട്ടിച്ചേര്‍ത്തു.
“ലോകത്തെ ഏറ്റവും വലിയ ഇതിഹാസങ്ങളില്‍ ഒന്നിന്റെ ചിത്രീകരണത്തിനായി (മഹാഭാരതം/രണ്ടാമൂഴം) കാത്തിരിക്കുന്നു എന്നും ലോകത്ത് ഇന്നുവരെ ഉണ്ടായതില്‍ വച്ച് ഏറ്റവും വലിയ ചിത്രത്തിനായി ഇനി അധികം കാത്തിരിക്കേണ്ടി വരില്ല, ദൈവം അനുഗ്രഹിക്കട്ടെ”, എന്നും സംവിധായകന് വെളിപ്പെടുത്തി.