‘തീവണ്ടി’ക്കു ശേഷം കുഞ്ചാക്കോ ബോബനേയും അരവിന്ദ് സ്വാമിയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ടി പി ഫെല്ലിനി സംവിധാനം ചെയ്ത ‘രണ്ടഗം’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്. തെലുങ്ക് താരം ഈഷ റെബ്ബയാണ് ചിത്രത്തിലെ നായിക. തമിഴ്-മലയാളം ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ജാക്കി ഷ്റോഫും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഗോവയിലും മംഗലാപുരത്തിലുമായാണ് സിനിമ ചിത്രീകരിക്കുന്നത്. തീവണ്ടി സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകനായ ടി.പി ഫെല്ലിനിയാണ്. കുഞ്ചാക്കോ ബോബന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്.
ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ്.സജീവാണ്. ഗോവ, മുംബൈ, മംഗലാപുരം എന്നീ സ്ഥലങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഗോവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ദി ഷോ പീപ്പിളിന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
സംഗീതം എ.എച്ച് കാശിഫ്, വിജയ് ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. അപ്പു ഭട്ടതിരി എഡിറ്റിങ്ങ് നിര്‍വ്വഹിക്കുന്നു. സ്റ്റെഫി സേവ്യറാണ് വസ്ത്രാലങ്കാരം. റോണക്സ് സേവ്യറാണ് മെയ്ക്കപ്പ് ചെയ്യുന്നത്. സൗണ്ട് ഡിസൈണറായി ചിത്രത്തിനൊപ്പമുള്ളത് രംഗനാഥ് രവിയാണ്. പ്രൊഡക്ഷന്‍ കണ്ട്രോളര് സുനിത് ശങ്കറാണ്. ലൈന്‍ പ്രൊഡ്യൂസര്‍ മിഥുന് എബ്രഹാമും പി.ആര്.ഒ ആതിര ദില്‍ജിത്തുമാണ്.