മോഹൻലാലിനെ നായകനാക്കി ശ്രീകുമാർ മേനോൻ പ്രഖ്യാപിച്ചിരുന്ന മഹാഭാരതം സിനിമക്ക് പുതിയ നിർമാതാവ്. 1000 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിനായി സിംഗപ്പൂരിലും ഹൈദരാബാദിലും ബിസിനസുകളുള്ള മലയാളി എസ് കെ നാരായണന് പണം മുടക്കുമെന്നാണ് അറിയുന്നത്. ഫേസ്ബുക്ക് വഴി ജോമോന് പുത്തന്‍പുരയ്ക്കലാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. ബി ആര് ഷെട്ടിയായിരുന്നു ചിത്രത്തിന്റെ ആദ്യത്തെ നിര്‍മ്മാതാവ്. തിരക്കഥയുമായി ബന്ധപ്പെട്ട് എംടിയും ശ്രീകുമാര്‍ മേനോനും തമ്മില്‍ പ്രശ്നം ഉടലെടുത്തതിന് പിന്നാലെയാണ് ബി ആര് ഷെട്ടി ചിത്രത്തില്‍ നിന്ന് പിന്മാറിയത്.