അവതാരക എന്ന നിലയില്‍ ശ്രദ്ധേയയാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ഐഡിയ സ്റ്റാര്‍ സിംഗറാണ് രഞ്ജിനിയെ പ്രശസ്തിയിലേക്ക് ഉയര്‍ത്തിയത്. തുടര്‍ന്ന് രണ്ട് ചിത്രങ്ങളില്‍ രഞ്ജിനി വേഷമിട്ടു. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം.
2020ലെ വാലന്റൈന്‍സ് ഡേയില്‍ രഞ്ജിനി തനിക്കൊരു പ്രണയമുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. ശരത് പുളിമൂട് എന്നയാളുമായി പ്രണയമെന്നും രഞ്ജിനി പറഞ്ഞിരുന്നു. ശരതുമായുള്ള ചിത്രങ്ങള്‍ രഞ്ജിനി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ കാമുകനൊപ്പമുള്ള വിനോദയാത്രയുടെ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവയ്ക്കുകയാണ് താരം.
ശരത് പുളിമൂടിനൊപ്പമുള്ള യൂറോപ്യന്‍ ട്രിപ്പിന്റെ ചിത്രങ്ങളാണ് രഞ്ജിനി പങ്കുവച്ചിരിക്കുന്നത്. നെതര്‍ലന്റ്, സ്പെയിന്, പോര്‍ച്ചുഗല്‍ തുടങ്ങിയ ഇടങ്ങളില്‍ ഇരുവരുമൊരുമിച്ച് യാത്ര പോയിരുന്നു. ഇവിടെ നിന്നുള്ള മനോഹരമായ ചിത്രങ്ങളാണ് ഇരുവരും പോസ്റ്റ് ചെയ്തിരിക്കുന്നത്.