എന്തും തുറന്നുപറയാനുള്ള ധൈര്യവും വാതോരാതെയുള്ള സംസാരവും കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അവതാരകയും അഭിനേത്രിയുമായ വ്യക്തിയാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗറിന്റെ അവതാരികയിട്ടാണ് രഞ്ജിനി ഏറെ പ്രശസ്തി നേടിയത്. ഏഷ്യാനെറ്റ് ഫിലിം അവാർഡ്സ്, അമൃത ടി വി ഫിലിം അവാർഡ്സ്, ഏഷ്യാവിഷൻ അവാർഡ്സ്, ഫ്ളവേഴ്സ് ടി വി അവാർഡ്സ്, ജയ്ഹിന്ദ് ഫിലിം അവാർഡ്സ്, SIIMA തുടങ്ങി നിരവധി അവാർഡ് നൈറ്റുകൾക്കും രഞ്ജിനി അവതാരികയായിട്ടുണ്ട്. 2000ത്തിലെ ഫെമിന മിസ് കേരളയായ രഞ്ജിനി ബിഗ് ബോസ് മലയാളത്തിലും പങ്കെടുത്തിരുന്നു. എൻട്രി, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങളിലും രഞ്ജിനി അഭിനയിച്ചിട്ടുണ്ട്.
രഞ്ജിനി സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച ഒരു ഫോട്ടോയും അതിന് കിട്ടിയ കമന്റുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കുളക്കരയിൽ നിൽക്കുന്ന കുലസ്ത്രീയായ ഞാൻ എന്ന കമന്റോട് കൂടി രഞ്ജിനി പങ്ക് വെച്ച ഫോട്ടോയിലാണ് ഒരു ആരാധകൻ എന്നിട്ട് കുലയെവിടെ എന്ന് കമന്റിട്ടത്. വാഴയിൽ എന്നാണ് രഞ്ജിനി നൽകിയ മറുപടി. കുലക്കു കനം കൂടിയത് കൊണ്ട് വാഴ ഒടിഞ്ഞു വീണുവെന്നാണ് വേറൊരുത്തന്റെ കമന്റ്. താങ്കൾ വേറെ ഏതോ കുലയെ കുറിച്ചാണ് പറയുന്നത് എന്നാണ് താരം നൽകിയ മറുപടി.