പലപ്പോഴും സോഷ്യൽ മീഡിയ കൊട്ടിഘോഷിക്കുന്ന ഒന്നാണ് രഞ്ജിനി ഹരിദാസിന്റെ വിവാഹം, എന്നാൽ വിവാഹവാർത്ത പുറത്ത് വന്നാൽ ഉടൻ തന്നെ താരം ഇതിനോട് പ്രതികരിക്കുകയും ചെയ്യാറുണ്ട്, ഞാൻ വിവാഹം കഴിക്കാൻ തീരുമാനിച്ചിട്ടില്ല, തീരുമാനിക്കുമ്പോൾ പറയാം എന്നാണ് താരം പറയാറുള്ളത്.ഇക്കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തില്‍ രഞ്ജിനി പങ്കുവെച്ച ഫോട്ടോയും അതിന് നല്‍കിയ ക്യാപ്ഷനും കണ്ടതോടെ താരം പ്രണയത്തിൽ ആണെന്നും ഉടൻ വിവാഹം ഉണ്ടെന്നും വാർത്തകൾ വന്നിരുന്നു, എന്നാൽ ഇപ്പോൾ അതിനോട് പ്രതികരിക്കുകയാണ് താരം, ഒരു അഭിമുഖത്തിലാണ് രഞ്ജിനി തന്റെ പ്രണയം തുറന്നു പറഞ്ഞിരിക്കുന്നത്.
താന്‍ പ്രണയത്തിലാണെന്ന് പറയുകയാണ് രഞ്ജിനിയിപ്പോള്‍. പതിനാറ് വര്‍ഷത്തോളമായി അടുത്ത് പരിചയമുള്ള ശരത്താണ് കാമുകന്‍. ഒരു തവണ വിവാഹിതനായ സുഹൃത്തുമായി വിവാഹം കഴിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നാണ് താരം പറയുന്നത്. രഞ്ജിനിയുടെ വാക്കുകൾ ഇങ്ങനെ, താനിപ്പോള്‍ പ്രണയത്തിലാണ്. എനിക്ക് 39 വയസുണ്ട്. ഇതെന്റെ ആദ്യത്തെ പ്രണയമല്ല. പതിനാലാം വയസില്‍ പ്രണയിക്കാന്‍ തുടങ്ങിയതാണ്. ഓരോ പ്രണയവും സംഭവിച്ചപ്പോള്‍ ഏറ്റവും ആത്മാര്‍ഥമായി തന്നെ പ്രണയിക്കുകയും പ്രണയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പക്ഷേ എന്തൊക്കെയോ കാരണങ്ങളാല്‍ ഒന്നും സക്‌സസ് ആയില്ല.
കല്യാണം കഴിക്കാം എന്നൊരു ലീഗൽ കോൺട്രാക്ട് ഞാൻ വെക്കാറില്ല, വിവാഹം കഴിച്ചാൽ പ്രെഷർ കൂടും. എന്നെകുറിച്ച് എനിക്ക് നന്നായി അറിയാം, എനിക്ക് നല്ല ഈഗോ ഉണ്ട്, മാത്രമല്ല ഞാൻ നല്ല ദേഷ്യക്കാരി കൂടിയാണ്, എന്റെ ഈഗോ എന്റെ കൂടെ നിൽക്കുന്ന ആളിനും പകരാനുള്ള ചാൻസ് ഉണ്ട്, ഞാൻ എല്ലാവരെയും ഒരുപോലെ ട്രീറ്റ് ചെയ്യാറുണ്ട്, അത് എല്ലാവര്ക്കും ഇഷ്ടപ്പെടില്ല, പിന്നെ ഇന്ന് കാണുന്ന പോലെ ആയിരിക്കില്ല നാളെ ആളുകൾ. അതുകൊണ്ടാണ് വിവാഹം കഴിക്കാൻ ഞാൻ തീരുമാനിക്കാത്തത് എന്ന് താരം പറയുന്നു
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…