മലയാളികളുടെ പ്രിയപ്പെട്ട നടിയും ഗായികയും ആണ് രഞ്ജിനി ജോസ്. നിരവധി മലയാള ചിത്രങ്ങളിൽ ചെറിയ ചെറിയ വേഷങ്ങളിലൂടെ മലയാളികളുടെ ശ്രദ്ധ നേടുവാനും താരത്തിന് സാധിച്ചു. താരം പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും എല്ലാം നിമിഷ നേരം കൊണ്ട് തന്നെ വൈറൽ ആകാറുണ്ട്. ഇപ്പോൾ രഞ്ജിനിയുടെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. ഓരോ ഫോട്ടോയ്ക്കും താരം നൽകിയിരിക്കുന്ന ക്യപ്ഷനും വളരെ വെറൈറ്റി ആണ്. റെഡ് ചില്ലീസ്, ദ്രോണ 2010, സെലിബ്രേറ്റ് ഹാപ്പിനെസ്, ബഷീറിന്റെ പ്രേമലേഖനം എന്നീ സിനിമകളിലാണ് രഞ്ജിനി ജോസ് അഭിനയിച്ചിട്ടുള്ളത്.
കഴിഞ്ഞ പത്ത് മാസങ്ങൾക്കുള്ളിൽ തനിക്ക് സംഭവിച്ചത് എന്താണ് എന്ന് പറഞ്ഞു കൊണ്ടാണ് ഇപ്പോൾ പുതിയ ചിത്രം താരം ഷെയർ ചെയ്യുന്നത്. എനിക്ക് എന്നെ നഷ്ടപ്പെട്ടു, ഇപ്പോഴും അതൊക്കെ ഹൃദയത്തില്‍ സൂക്ഷിക്കുന്നു, എല്ലാ വിമര്‍ശനങ്ങളെയും മാറ്റി നിര്‍ത്തി, ഹൃദയശൂന്യരായ മനുഷ്യർ വായിട്ടലച്ചുകൊണ്ടിരിക്കുകയായിരുന്നു, ഇപ്പോഴുമതെ, എനിക്ക് ഒരു കാര്യമേ പറയാനുള്ളൂ, എനിക്കെതിരെ തിരയുതിര്‍ത്തോളൂ, പക്ഷേ ഞാൻ വീഴില്ല, ഞാൻ കരുത്തുള്ളയാളാണ് എന്നാണ് രഞ്ജിനി ജോസ് എഴുതിയിരിക്കുന്നത്.