സിനിമകളിലും ആൽബങ്ങളിലും നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച് പ്രേക്ഷർക്ക് പ്രിയങ്കരിയായ ഗായികയാണ് രഞ്ജിനി ജോസ്. ഇപ്പോൾ തന്റെ പുത്തൻ ഫോട്ടോഷൂട്ടുമായി താരം എത്തിയിരിക്കുകയാണ്. ആരാധകരെയും മറ്റു ഫോളോവേഴ്സിനെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ടുള്ള ഒരു മേക്കോവർ ഫോട്ടോഷൂട്ടാണ് രഞ്ജിനി ചെയ്തിരിക്കുന്നത്. അല്പം സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോഷൂട്ടിന് മികച്ച പ്രതികരണമാണ് ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്.
2000-ൽ പുറത്തിറങ്ങിയ മേലെ വാര്യത്തെ മാലാഖകുട്ടികൾ എന്ന സിനിമയിൽ കൂടി ആയിരുന്നു രഞ്ജിനിയുടെ അരങ്ങേറ്റം, സിനിമയിൽ കൂടി തന്റെ ആദ്യം ഗാനം ആലപിച്ചാണ് രഞ്ജിനി പിന്നണിഗായിക രംഗത്തേക്ക്എത്തിച്ചേർന്നത്, പിന്നീട് അങ്ങോട്ട് രഞ്ജിനിയെ തേടി നിരവധി അവസരങ്ങൾ ആണ് വന്നെത്തിയത്. പാടിയ പാട്ടുകൾ മിക്കതും ഹിറ്റായി മാറി. 20 വർഷത്തിനുള്ളിൽ 200ലേറെ സിനിമകളിൽ രഞ്ജിനി പാടി, പാട്ടിൽ മാത്രമല്ല അഭിനയതിലും തനിക്ക് കഴിവ് ഉണ്ടെന്നു തെളിയിച്ചു രഞ്ജിനി, മൂന്ന് ചിത്രങ്ങളിൽ രഞ്ജിനി അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായ റെഡ് ചിലീസ്, ദ്രോണ, ബഷീറിന്റെ പ്രേമലേഖനം തുടങ്ങിയ സിനിമകളിലാണ് രഞ്ജിനി അഭിനയിച്ചത്, 2017 ൽ ഏക എന്ന പേരിൽ സ്വന്തമായി ഒരു ബാന്റും ഗായിക തുടങ്ങി. 5 വ്യത്യസ്തമായ സംഗീത തരങ്ങളാണ് എകയിൽ അവതരിപ്പിക്കുന്നത്.