ദേവാസുരം, ആറാം തമ്പുരാൻ, നരസിംഹം, എന്നിങ്ങനെയുള്ള മികച്ച ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ കൂട്ടുകെട്ടാണ് രഞ്ജിത്ത് – മോഹൻലാൽ കൂട്ടുകെട്ട്. ഇവർ ഒന്നിക്കുന്ന ചിത്രങ്ങൾ എന്നും പ്രേക്ഷകർക്ക് ആവേശമായിരുന്നു. മോഹൻലാൽ അദ്ദേഹത്തിന്റെ രചനയിൽ ഉള്ള ഒരു പുസ്തകം പ്രകാശനം ചെയ്തപ്പോൾ വളരെ അടുത്ത സുഹൃത്തുക്കളെ മാത്രം ക്ഷണിച്ചിരുന്നു. അതിൽ രഞ്ജിത്ത് ഉണ്ടായിരുന്നു. അദ്ദേഹം മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ഏറെ പ്രസക്തി ഉള്ളതാണ്. മോഹൻലാലിനെ രഞ്ജിത്ത് ഉപമിക്കുന്നത് ബുദ്ധിമാനായ നമ്പൂതിരിയോട് ആണ്. നമ്പൂതിരിയോട് ആരോ ചോദിച്ചു, ആറും നാലും പതിനൊന്നല്ലേ എന്ന്. ഉവ്വോ? അങ്ങനെയാവാം. അതേന്നും കേട്ടിട്ടുണ്ട്. നിശ്ചയില്ല്യ. ഈ നയതന്ത്രജ്ഞതയാണ് കഴിഞ്ഞ പത്ത് മുപ്പത് വർഷമായിട്ട് മോഹൻലാൽ തുടർന്നുകൊണ്ടിരിക്കുന്നത്.
അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ശത്രുക്കളില്ലെന്നും അദ്ദേഹത്തിന് അഹങ്കാരി എന്ന പേര് വീണിട്ടില്ല എന്നും ഒരു തരത്തിലുള്ള വിവാദങ്ങളിലും അദ്ദേഹം ചെന്ന് പെട്ടിട്ടില്ല എന്നും രഞ്ജിത്ത് പറയുന്നു. ആ നയന്ത്രത്തെ മോഹൻലാലിൽ നിന്നും അനുകരിക്കാൻ പലരും ശ്രമം നടത്തുന്നുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി തന്റെ ചുറ്റും നടക്കുന്ന കാര്യങ്ങളെ പറ്റി അറിയുവാനും അതിനോട് പ്രതികരിക്കുവാനും ലാലിലെ മനുഷ്യസ്നേഹി തയ്യാറാവുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.