ലോഹത്തിന് ശേഷം രഞ്ജിത്തും മോഹൻലാലും ഒന്നിക്കുന്ന പുതിയ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ മാസം ലണ്ടനിൽ ആരംഭിച്ചിരുന്നു.തുടങ്ങാൻ ഇരുന്ന ബിലാത്തികഥാ എന്ന ചിത്രം ഉപേക്ഷിച്ചിട്ടാണ് ഈ ചിത്രവുമായി ഇരുവരും മുന്നോട്ട് പോയത്.
ഇതുവരെ ചിത്രത്തിന്റെ പേര് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നില്ല.ഇപ്പോൾ ഇതാ ഈദ് പ്രമാണിച്ച് ചിത്രത്തിന്റെ പേര് പുറത്ത് വിട്ടിരിക്കുകയാണ്. ഡ്രാമാ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മലയാളവും ഇംഗ്ലീഷും കലർന്ന രീതിയിലാണ് ടൈറ്റിൽ ഒരുകിയിരിക്കുന്നത്.
വർണ്ണചിത്ര ഗുഡ് ലൈൻ പ്രൊഡക്ഷൻസും ലില്ലിപ്പാട് മോഷൻ പിക്ചേഴ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചന്ദ്രലേഖ പോലെ ഒരു ഔട്ട് ആൻഡ് ഔട്ട് കോമഡി എന്റർടൈനർ ആയിരിക്കും ചിത്രം എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.