മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തിയ ചലച്ചിത്രം ‘ഉണ്ട’ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്.ചിത്രം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രം പോലീസ് രാഷ്ട്രീയമാണ് സംസാരിക്കുന്നത്.ചിത്രത്തിന് നല്ല രീതിയിൽ നിരൂപക പ്രശംസ ലഭിക്കുന്നുണ്ട്. ചിത്രത്തിനെ പ്രശംസിച്ച് നിരവധി താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ചിത്രത്തിന് അഭിനന്ദനവുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ രഞ്ജിത് ശങ്കർ.
ഈ വർഷത്തെ ഏറ്റവും മികച്ച ചിത്രമാണ് ഉണ്ട എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യേണ്ട തീം ആണ് ഉണ്ടയുടേത്.ഒരു ഗംഭീര എഫോർട്ട്.തന്റെ സൂപ്പർ സ്റ്റാർഡം ഏറ്റവും നന്നായി ഉപയോഗിക്കുന്ന മമ്മൂട്ടിക്ക് അഭിനന്ദനങ്ങളും കുറിക്കുന്നു രഞ്ജിത്ത് ശങ്കർ.