രഞ്ജിത്ത് ശങ്കർ ഒരുക്കുന്ന ഞാൻ മേരിക്കുട്ടിക്ക് വേണ്ടി പെൺവേഷം കെട്ടിയ ജയസൂര്യ സോഷ്യൽ മീഡിയ ആകെ നിറഞ്ഞു നിൽക്കുകയാണ്. ജയസൂര്യയുടെ കമ്മിറ്റ്മെന്റ് തന്നെയാണ് ഏറെ ചർച്ച ചെയ്യപ്പെടുന്നതും. ചിത്രത്തിന്റെ ട്രെയ്ലറും ഒക്കെ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. അതിനിടയിലാണ് ജയസൂര്യയുടെ ഭാര്യ സരിത ജയസൂര്യയെ നൈസായിട്ട് ഒന്ന് ട്രോളിയിരിക്കുകയാണ് സംവിധായകൻ രഞ്ജിത്ത് ശങ്കർ. സരിത ജയസൂര്യ തന്നെയാണ് മേരിക്കുട്ടിയുടെ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത് . പനമ്പിള്ളി നഗറിലുള്ള സരിത ജയസൂര്യയുടെ ഷോപ്പിന്റെ പരസ്യത്തിലും മേരിക്കുട്ടിയുടെ ലുക്കിലാണ് ജയസൂര്യ എത്തിയിരിക്കുന്നത്. അങ്ങനെയുള്ള ഒരു പരസ്യ ബോർഡ് തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് രഞ്ജിത്ത് ശങ്കർ. ക്യാപ്ഷന്‍ ഒരു കിടുവേ തീർച്ചയായും കിട്ടും. “ലോക ചരിത്രത്തിൽ ആദ്യമായി സ്വന്തം കടയുടെ പരസ്യത്തിന് ഭർത്താവിനെ പെൺവേഷം കെട്ടിച്ച ഭാര്യ!!”