രണ്‍വീറിന്റെ സ്റ്റൈല്‍ സ്റ്റേറ്റ്മെന്റുകള്‍ മിക്കവാറും വിചിത്രവും രസകരവുമാകാറുണ്ട്. ആരാധകരെ മാത്രമല്ല, ട്രോളന്മാരെയും രസിപ്പിക്കുന്ന വസ്ത്രധാരണ രീതിയാണ് രണ്‍വീര്‍ സിങ്ങിന്റേത്. ഇപ്പോഴിതാ രണ്‍വീറിന്റെ ഏറ്റവും പുതിയ ചിത്രങ്ങളും ട്രോളന്മാര് ഏറ്റെടുത്തു കഴിഞ്ഞു.
View this post on Instagram
ആഡംബര ഫാഷന്‍ ബ്രാന്‍ഡായ ഗൂച്ചിക്കു വേണ്ടിയുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലായത്. വിവിധ സ്റ്റൈലുകളിലുള്ള മൂന്നു ചിത്രങ്ങള്‍ താരം പങ്കുവച്ചു. മെറ്റാലിക് ബ്ലൂ ഔട്ട് ഫിറ്റ്, ഓവര്‍ കോട്ട്, തൊപ്പി, ഗോള്‍ഡന്‍ നെക് പീസ്, ഹാന്‍ഡ് ബാഗ്, സണ്‍ഗ്ലാസ് എന്നിവയാണ് രണ്‍വീര്‍ ഉപയോഗിച്ചിരിക്കുന്നത്. നീളന്‍ മുടിയാണ് പ്രധാന ഹൈലൈറ്റ്.
ചിത്രങ്ങള്‍ വൈറലായതിനു പിന്നാലെ ‘പുതിയ മോഡല്‍ പിപിഇ കിറ്റാണോ?’, ‘സുഹൃത്തിനുവേണ്ടി ട്രെയിനില്‍ സീറ്റ് പിടിച്ചിരിക്കുന്ന രണ്‍വീര്‍ സിങ്’ എന്നിങ്ങനെയാണ് ട്രോളുകള്‍.