ദീപിക പദുകോൺ – രൺവീർ സിംഗ് വിവാഹത്തിന്റെ ആഘോഷങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. സോഷ്യൽ മീഡിയ നിറഞ്ഞു നിൽക്കുന്ന ഈ താരദമ്പതികളുടെ വാർത്തകൾക്ക് ഇടയിൽ കൗതുകകരമായ മറ്റൊന്ന് കൂടി നിറഞ്ഞിരിക്കുകയാണ്. രൺവീർ സിംഗ് അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് ആ കൗതുകം പങ്കു വെച്ചിരിക്കുന്നത്. ദോശ ലാബ്സ് എന്ന റെസ്റ്റോറന്റിൽ ഉള്ള മെനുവിൽ ഒരു ദോശയുടെ പേര് ദീപിക പദുകോൺ എന്നാണ്. ആ മെനു കാർഡിന്റെ ഫോട്ടോ ഷെയർ ചെയ്ത് താനത് തിന്നും എന്നാണ് രൺവീർ പറഞ്ഞിരിക്കുന്നത്.