പലതവണ തന്നെ നിർമാതാവ് ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയുമായി യുവനടി. ആരാധകര്‍ ഏറെയുള്ള ബോളിവുഡ് ഹിറ്റ് പരമ്പരയായ ‘താരക് മേത്താ കാ ഉള്‍ട്ട ചഷ്മ’യുടെ നിർമാതാവിന് എതിരെയാണ് ആരോപണവുമായി യുവനടി രംഗത്ത് വന്നിരിക്കുന്നത്. നിർമാതാവ് തന്നെ പലതവണ ലൈംഗികമായി ഉപദ്രവിച്ചുവെന്ന നടിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു.
നിര്‍മ്മാതാവായ അസിത് കുമാര്‍ മോദിക്കും മറ്റ് രണ്ടുപേര്‍ക്കും എതിരെയാണ് പൊലീസ് കേസ് എടുത്തത്. ലൈംഗികാതിക്രമം ആരോപിച്ച് കഴിഞ്ഞ മാസമാണ് യുവനടി പൊലീസിനും ദേശീയ വനിതാ കമ്മീഷനും പരാതി നല്‍കിയത്.
പരാതിയെ തുടര്‍ന്ന് ലൈംഗിക പീഡനം ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നതെന്ന് പൊവായ് പൊലീസ് പറഞ്ഞു. അതേസമയം, നടിയുടെ ആരോപണം നിഷേധിച്ച് രംഗത്ത് വന്നിരിക്കുകയാണ് നിര്‍മ്മാതാവ് . നടിയെ ഷോയില്‍ നിന്ന് ഒഴിവാക്കിയത് മോശം പെരുമാറ്റം മൂലമാണെന്നും അതിന്റെ പേരില്‍ ആരോപിക്കുന്നതാണ് ഇതെന്നും അസിത് കുമാര്‍ പറഞ്ഞു.