സോഷ്യൽ മീഡിയയിലൂടെ അരങ്ങേറുന്ന ബോഡി ഷൈമിങ്ങിനെ കുറിച്ച് തുറന്നു പറഞ്ഞു കൊണ്ട് നിരവധി താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോൾ തനിക്കുണ്ടായ ദുരനുഭവത്തെപ്പറ്റി തുറന്നുപറയുകയാണ് സീരിയൽതാരം രശ്മി ദേശായി. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ആണ് താരം ഇക്കാര്യം ആരാധകരെ അറിയിച്ചത്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് താരം താരത്തിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. ചിത്രത്തിന് വളരെ മോശമായ കമന്റുകൾ ആണ് ലഭിച്ചത്. ആന്റി എന്ന് വിളിക്കുന്നതിന്റെ സ്ക്രീൻഷോട്ടുകൾ അടക്കം ആണ് താരം സ്റ്റോറിയായി ഇൻസ്റ്റഗ്രാമിൽ ഇട്ടത്. ഇതെല്ലാം കണ്ട് തനിക്ക് മതിയായി എന്നും വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ള ട്രോളുകൾ ആണ് ഇതെന്നും രശ്മി പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടും മുംബൈ പോലീസിന്റെ സൈബർക്രൈം ഹെൽപ് ലൈനിന്റെ അക്കൗണ്ടും ടാഗ് ചെയ്ത് കൊണ്ടാണ് രശ്മി പോസ്റ്റ് ഇട്ടത്.
ഈ കാലത്ത് നെഗറ്റിവിറ്റിയും വിദ്വേഷവു എളുപ്പം തിരഞ്ഞെടുക്കാനാവുമെന്നും സ്നേഹം പടർത്താനാ ആളുകൾ ബുദ്ധമുട്ടുന്നത്. ഇൻസ്റ്റഗ്രാമിൽ ലാവ്, സ്റ്റാർ എന്നെല്ലാം പേരുകളിട്ടവരാണ് ഇത്തരത്തിൽ വെറുപ്പ് പടർത്തുന്നതെന്നതാണ് മറ്റൊരു കാരണമെന്നും രശ്മി പറയുന്നുണ്ട്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് സൊനാക്ഷി സിൻഹയ്ക്കും സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു. പൊലീസിന് പരാതി നൽകിയതിനെ തുടർന്ന് ഒരാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.