പ്രശസ്ത ഇന്നർ വെയർ ബ്രാൻഡായ മാക്കോയുടെ പുതിയ രശ്മിക മന്ദാനയും വിക്കി കൗശലും ഒന്നിച്ച പുതിയ പരസ്യം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ലിയോ ബർനേറ്റ് എന്ന ക്രിയേറ്റിവ് ഏജൻസിയുടെയാണ് ഈ പരസ്യത്തിന് പിന്നിലെ ആശയം. മാഡിസൺ മീഡിയ ഒമേഗയാണ് പ്രൊമോഷൻ നടത്തുന്നത്.
ആ പരസ്യത്തിന്റെ ആശയം കൊണ്ടും അവതരണം കൊണ്ടുമാണ് വീഡിയോ വൈറലായിരിക്കുന്നത്. രശ്മിക ഒരു യോഗ അധ്യാപികയായിട്ടാണ് പരസ്യത്തിൽ എത്തുന്നത്. വിക്കി കൗശൽ അവിടെ യോഗ അഭ്യസിക്കുന്ന ഒരാളും. യോഗ ചെയ്യുന്നതിനിടയിൽ വിക്കി ധരിച്ചിരിക്കുന്ന മാച്ചോ സ്പോർട്ടിൻറെ വൈസ്റ്ബാൻഡ് കാണുന്ന അധ്യാപിക അതിൽ ആകർഷിക്കപ്പെടുകയാണ്. പിന്നീട് അത് വീണ്ടും കാണുവാൻ ഷെൽഫിന്റെ മുകളിൽ ഉള്ള സാധനങ്ങൾ എടുക്കുവാൻ അധ്യാപിക അവസരം സൃഷ്ടിക്കുകയും ചെയ്യുന്നു.
എന്നാൽ പരസ്യം ഇപ്പോൾ വമ്പൻ ട്രോളുകൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. ജെട്ടി ഇട്ടാൽ പെണ്ണിനെ വളക്കാമായിരുന്നു വെറുതെ കഷ്ടപ്പെട്ടു എന്നൊക്കെയാണ് ട്രോളുകൾ. ഇത് ഇപ്പോൾ നേരെ തിരിച്ചായിരുന്നുവെങ്കിൽ അത് വമ്പൻ വിവാദങ്ങൾ സൃഷ്ടിച്ചേനെ എന്നും കമന്റുകളുണ്ട്. കൂടാതെ രസകരമായ വേറെയും ട്രോളുകൾ നിറയുന്നുണ്ട്.