ഊഴം, ജോമോന്റെ സുവിശേഷങ്ങൾ, എന്നി സിനിമകളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് രസ്ന പവിത്രൻ. മലയാളത്തിനു പുറമേ തമിഴിലും താരം ശ്രദ്ധേയമാണ്. ‘തെരിയാമാ ഉന്ന കാതലിച്ചിട്ടേന്‍’ എന്ന സിനിമയില്‍ നായികയായ രസ്ന പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു. ചുരുക്കം സിനിമകളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളത് എങ്കിലും ഏറെ ജനശ്രദ്ധ നേടിയ താരമാണ് രസ്ന. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം ഇൻസ്റ്റഗ്രാം ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെ തൻ്റെ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്.
ഒരു മോഡലും കൂടിയാണ് രസ്ന. പല ബ്രാൻഡുകൾക്ക് വേണ്ടിയും പരസ്യചിത്രങ്ങളിൽ താരം മോഡൽ ആകാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ച ഒരു ഫോട്ടോഷൂട്ട് ചിത്രമാണ് വൈറലാകുന്നത്. ഗ്ലാമർ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. അനു ലാൽ ആണ് ചിത്രം പകർത്തിയത്. സിയോൺ ക്രീയേഷന്‍സിനു വേണ്ടി ഒരുക്കിയ ഫോട്ടോഷൂട് ആണത്.