തമിഴ് ബ്ലോക്ബസ്റ്റര്‍ ചിത്രമായ രാക്ഷസന് ഹിന്ദിയിലേക്കും. അക്ഷയ് കുമാറാണ് ഹിന്ദി റീമേക്കില്‍ നായകനാകുന്നത്. മിഷന് സിന്‍ഡ്രല്ല എന്നാണ് ഹിന്ദിയില്‍ ചിത്രത്തിന്റെ പേര്. രാകുല്‍ പ്രീതാണ് അമല പോള്‍ അവതരിപ്പിച്ച കഥാപാത്രമായി എത്തുക. രഞ്ജിത് എം. തിവാരിയാണ് ചിത്രത്തിന്റെ സംവിധാനം.
അതേസമയം വിജയ് ചിത്രം മാസ്റ്ററും ഹിന്ദിയില്‍ റീമേക്കിനൊരുങ്ങുന്നുണ്ട്. വിജയ്യുടെ വേഷം പുനരവതരിപ്പിക്കുന്നത് സല്‍മാന്‍ഖാനാണ്.