വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹത്തിനെത്തി മോഹന്‍ലാലും ഭാര്യ സുചിത്രയും. ഗുരുവായൂരില്‍ നടന്ന വിവാഹച്ചടങ്ങില്‍ ഇവര്‍ നേരിട്ടെത്തി. നവദമ്പതികള്‍ക്ക് ഇരുവരും ആശംസകളും നേര്‍ന്നു. രാവിലെ 7.35 ന് ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വച്ചായിരുന്നു വിവാഹം.
രവി പിള്ളയുടെ മകന് ഗണേശിനും വധു അഞ്ജനയ്ക്കും വിവാഹാശംസകള്‍ നല്കിയ താരം ഇവര്‍ക്കൊപ്പം നില്ക്കുന്ന ചിത്രവും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി ഗുരുവായൂരില്‍ എത്തിയ മോഹന്‍ലാല്‍ അതിരാവിലെ തന്നെ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയിരുന്നു.
വിവാഹനാന്തര ചടങ്ങുകള്‍ പൂന്താനം ഓഡിറ്റോറിയത്തില്‍ വച്ചായിരിക്കും. രാഷ്ട്രീയനേതാക്കളും വ്യവസായ പ്രമുഖരുമടക്കം നിരവധി ആളുകളാണ് അതിഥികളായി എത്തുക.