Categories: MalayalamTamil

കുട്ടികൾക്കിടയിലും രായപ്പൻ തരംഗം ! ശിശുദിനത്തിൽ വിജയ് കഥാപാത്രം രായപ്പന്റെ പ്രച്ഛന്നവേഷവുമായി കുഞ്ഞനുജൻ

വിജയുടെ കരിയറിലെ ഒരു വൻ ഹിറ്റായി മാറിയിരിക്കുകയാണ് ബിഗിൽ. തമിഴ് ചിത്രങ്ങളിലെ ഏറ്റവും വലിയ ഹിറ്റ് എന്നതിലുപരി തമിഴ് സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നുകൂടിയാണ് ബിഗിൽ. സ്ത്രീശാക്തീകരണം പോലുള്ള വിഷയങ്ങൾ പ്രമേയമാക്കിയത് കൊണ്ട് ചിത്രത്തിന് സമൂഹത്തിൽ ഒരുപാട് പോസിറ്റീവ് ആയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ചു. വിജയ് ഈ ചിത്രത്തിൽ ഡബിൾ റോളിലാണ് എത്തിയത്. രായപ്പൻ എന്ന അച്ഛൻ കഥാപാത്രത്തെയും മൈക്കിൾ എന്ന മകനെയും വിജയ് ഏറ്റവും ഭംഗിയായ രീതിയിൽ അവതരിപ്പിച്ചു.

രായപ്പൻ എന്ന അച്ഛൻ കഥാപാത്രം വളരെ കുറച്ചു നേരമേ ഉള്ളുവെങ്കിലും അത് ഏറെ പ്രശംസ നേടിയിരുന്നു. വിജയുടെ കരിയറിലെ ഏറ്റവും മികച്ച ഒരു കഥാപാത്രമാണ് രായപ്പൻ എന്നും ആ കഥാപാത്രത്തെ മാത്രം വച്ചുകൊണ്ട് ഒരു പുതിയ ചിത്രം വരും എന്നും സംവിധായകൻ അറ്റ്‌ലി പറഞ്ഞിരുന്നു. ഇന്നലെ ശിശുദിന പരിപാടിയിലും താരമായത് രായപ്പൻ എന്ന കഥാപാത്രവും തരംഗമായത് ബിഗിൽ എന്ന ചിത്രവുമാണ്. കോട്ടയം ജില്ലയിൽ നിന്നുള്ള ഒരു ശിശുദിന പരിപാടിയിൽ ഒരു കുട്ടി വിജയ്‌യുടെ രായപ്പൻ എന്ന കഥാപാത്രത്തെ അനുകരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആ കഥാപാത്രം ആയി, ബിഗിൽ പശ്ചാത്തല സംഗീതവും ഇട്ടു ആണ് ഒരു കുട്ടി ഫാൻസി ഡ്രസ്സ് മത്സരത്തിന് എത്തിയത്. ചിത്രത്തിലെ ഗാനങ്ങളും പല സീനുകളും പ്രേക്ഷകരുടെ ഇടയിൽ വലിയ ആഘോഷമാണ് ഉണ്ടാക്കുന്നത്.

വിജയ്‌യുടെ അറുപത്തിയഞ്ചാമതു ചിത്രം സൂപ്പർ ഹിറ്റായ വിജയ്- എ ആർ മുരുഗദോസ് ടീമിന്റെ തുപ്പാക്കിയുടെ രണ്ടാം ഭാഗം ആയിരിക്കും എന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു എങ്കിലും ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ദളപതി 65 തുപ്പാക്കി 2 ആയിരിക്കില്ല എന്നാണ്. തടം എന്ന സൂപ്പർ ഹിറ്റ് ചിത്രം ഒരുക്കിയ മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിലായിരിക്കും വിജയ് അടുത്ത് അഭിനയിക്കുക. വിജയ് ഇപ്പോൾ ചെയ്യുന്ന ലോകേഷ് കനകരാജ് ചിത്രം അടുത്ത വർഷം ഏപ്രിൽ മാസത്തിലാണ് റിലീസ് ചെയ്യുന്നത്. അതിനു മുൻപ് തന്നെ മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഒഫീഷ്യൽ പ്രഖ്യാപനം ഉണ്ടാകും എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

Webdesk

Recent Posts

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago

‘പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ’; ഒരു മില്യൺ കടന്ന് ദിലീപ് നായകനായി എത്തുന്ന പവി കെയർടേക്കറിലെ വിഡിയോ സോംഗ്

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…

3 weeks ago