മഴവിൽ മനോരമ സംപ്രേഷണം ചെയ്ത മിടുക്കി എന്ന പ്രൊഗ്രാമിലൂടെ ശ്രദ്ധേയയായ താരമാണ് റീബ മോണിക്ക. പിന്നീട് സിനിമാ ലോകത്തേക്ക് പ്രവേശിച്ച റീബയെ തേടി ഒട്ടേറെ അവസരങ്ങൾ ലഭിച്ചിരുന്നു. നീരജ് മാധവ് നായകനായി എത്തിയ പൈപ്പിൻ ചുവട്ടിലെ പ്രണയമായിരുന്നു റീബയുടെ ആദ്യ ചിത്രം. പിന്നീട് ഒട്ടനവധി മികച്ച സിനിമകളുടെ ഭാഗമാകാൻ ഈ യുവ താരത്തിന് സാധിച്ചു. ഇളയദളപതി വിജയ് നായകനായി എത്തിയ ബിഗിളിൽ അതീവ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ സാധിച്ചത് റീബയുടെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവ് തന്നെയാണ്. ഏറ്റവും ഒടുവിൽ ടോവിനോ തോമസ് നായകനായി എത്തിയ ഫോറൻസിക് എന്ന ചിത്രത്തിലാണ് റീബ അഭിനയിച്ചത്.
ഇപ്പോൾ റീബ പങ്കുവെച്ച പുതിയ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഞാൻ ഈ ഫുഡിനെ നോക്കുന്ന പോലെയാണ് യഥാർത്ഥ പ്രണയം എന്ന് തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പറയുകയാണ് താരം.