പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ചിത്രം 150 കോടിക്ക് മുകളിൽ കളക്ഷൻ നേടി ചരിത്രം കുറിച്ചാണ് തീയേറ്ററിൽ പ്രദർശനം തുടരുന്നത്. കേരളത്തിൽനിന്ന് ആയാലും ഇന്ത്യയിൽനിന്ന് ആയാലും ഇന്ത്യക്ക് വെളിയിൽ നിന്നായാലും ആരേയും അമ്പരപ്പിക്കുന്ന കളക്ഷനാണ് ചിത്രത്തെ തേടിയെത്തിയിരിക്കുന്നത്. ഇപ്പോൾ മറ്റൊരു റെക്കോർഡ് കൂടി ചിത്രത്തെ തേടി എത്തിയിരിക്കുകയാണ്.
ചെന്നൈയിലെ പ്രശസ്തമായ തിയേറ്റർ ആണ് സത്യം സിനിമാസ് .സത്യം സിനിമാസിൽ സമയം ഒരു ചിത്രത്തിൻറെ 2 പതിപ്പ് ഒരേസമയം പ്രദർശിപ്പിക്കുന്ന ആദ്യ മലയാള ചിത്രം ആയി മാറിയിരിക്കുകയാണ് ലൂസിഫർ. ഇതിനുമുമ്പ് ബാഹുബലി 2 മാത്രമാണ് സത്യം സിനിമാസിൽ ഒരേ സമയം രണ്ടു ഭാഷകളിലായി പ്രദർശിപ്പിച്ച ചിത്രം. ബാഹുബലി 2 തമിഴ് ,തെലുങ്ക് പതിപ്പുകൾ ഒരേസമയം സത്യം സിനിമാസിൽ പ്രദർശിപ്പിച്ചിരുന്നു.ലൂസിഫർ ഇപ്പോൾ മലയാളവും തമിഴ് പതിപ്പും സത്യം സിനിമാസിൽ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഹോളിവുഡ് വമ്പമാരായ അവഞ്ചേഴ്സ് എൻഡ് ഗെയിം പോലും ഇംഗ്ലീഷ് പതിപ്പ് മാത്രമാണ് ആണ് സത്യം സിനിമാസിൽ പ്രദർശിപ്പിച്ചത് എന്നത് ഏറെ കൗതുകം ഉള്ള കാര്യമാണ്.