പ്രഭാത ഭക്ഷണത്തില്‍ ഒരു വെറൈറ്റി പരീക്ഷിച്ചാല്‍ എങ്ങനെയുണ്ടാകും? എളുപ്പത്തില്‍ തയാറാക്കാവുന്നതും ഒപ്പം ആരോഗ്യകരവുമായ പ്രഭാത ഭക്ഷണ രുചി പങ്കുവെച്ചിരിക്കുകയാണ് സിനിമാ താരം റീനു മാത്യുസ്. വ്യായാമത്തിനു ശേഷം പ്രഭാത ഭക്ഷണമായി കഴിക്കാവുന്ന ഭക്ഷണമാണിത്.
View this post on Instagram
ആല്‍മണ്ട് മില്‍ക്കില്‍ (ബദാം മില്‍ക്ക്) വേവിച്ചെടുത്ത ഓട്സ്, അതില്‍ മിക്സ്ഡ് ബെറിസ് അല്ലെങ്കില്‍ ഏതെങ്കിലും പഴങ്ങള്‍ അരിഞ്ഞതും ചേര്‍ത്ത് ഒരു ഗ്ലാസ്. അതിന് ഒപ്പം ആല്‍മണ്ട് മില്‍ക്കില്‍ തയാറാക്കിയ ചിയ മാംഗോ പുഡ്ഡിങും കഴിക്കും. രണ്ട് ടീസ്പൂണ്‍ ചിയ സീഡ്സ് ആല്‍മണ്ട് മില്‍ക്കില്‍ രണ്ടു മണിക്കൂര്‍ കുതിര്‍ത്ത് വച്ചതില്‍ മാമ്പഴം അരിഞ്ഞത് (അല്ലെങ്കില്‍ പ്യൂരി) ചേര്‍ത്ത് ചിയ മാംഗോ പുഡ്ഡിങ് തയാറാക്കാം.
ഇതിനൊപ്പം മുട്ടയുടെ വെള്ളയും കഴിക്കും. ഏതു രൂപത്തില്‍ വേണമെങ്കിലും കഴിക്കാം. തിളച്ച വെള്ളത്തില്‍ വേവിച്ച് , ചിക്കി പൊരിച്ചത് അല്ലെങ്കില്‍ സ്പിനാച്ചും പച്ചക്കറികളും ചേര്‍ത്ത ഓംലറ്റായും കഴിക്കാം.