എയർഹോസ്റ്റസ് എന്ന പദവിയിൽ നിന്നും അഭിനയരംഗത്തെത്തിയ താരമാണ് റീനു മാത്യൂസ്. മമ്മൂട്ടിയുടെ നായികയായി ഇമ്മാനുവൽ എന്ന ചിത്രത്തിലൂടെ കടന്നുവന്ന ആനിയെ ആരും മറക്കില്ല. അഭിനയജീവിതത്തിൽ എത്തിയിട്ടും എയർഹോസ്റ്റസ് എന്ന തന്റെ ജോലി താരം ഇതുവരെ ഉപേക്ഷിച്ചിട്ടില്ല. മാസത്തിൽ 90 മണിക്കൂർ താരം ജോലിയിൽ ആയിരിക്കും. വ്യത്യസ്തമായ ഒരു പൂക്കളം പങ്കുവെച്ച് കൊണ്ടാണ് താരം ഇപ്പോൾ ശ്രദ്ധനേടുന്നത്.
വളർത്തു പട്ടികളെ ഏറെ ഇഷ്ടമുള്ള ഒരു ആരാധകൻ പങ്കുവെച്ച ഒരു അത്തപ്പൂക്കളം ആണ് റീനു മാത്യൂസ് ഷെയർ ചെയ്തിരിക്കുന്നത്. പിങ്ക് നിറത്തിലുള്ള പൂക്കൾ കൊണ്ട് അലങ്കരിച്ചിരിക്കുന്ന പൂക്കളത്തിനു നടുവിൽ പൂവ് കടിച്ചു പിടിച്ചു കൊണ്ട് ഒരു പട്ടിയും ഇരിപ്പുണ്ട്. ഓണത്തിന് ഇതിലും വലിയ മനോഹരമായ ഒരു ചിത്രം പങ്കുവയ്ക്കാൻ ഇല്ലെന്നും ഈ ചിത്രം കണ്ടപ്പോൾ തനിക്ക് തന്റെ ദുബായിലെ വീട്ടിലുള്ള വളർത്തു പട്ടിയെ ഓർമ്മ വന്നു എന്നും താരം പറയുന്നു. വളരെയധികം സന്തോഷം തരുന്നതും സ്ട്രെസ്സ് കുറയ്ക്കുന്നതും ആയ ഒരു ചിത്രമാണിതെന്നും റിനു പറയുന്നുണ്ട്.