ഒറ്റ ദിവസം കൊണ്ട് ലേഡി മമ്മൂട്ടി എന്ന പേരാണ് നടി റീനു മാത്യൂസിന് വന്ന് ചേർന്നിരിക്കുന്നത്. എയര്‍ ഹോസ്റ്റസ് പ്രൊഫഷനില്‍ നിന്നു കൊണ്ട് തന്നെ സിനിമയില്‍ എത്തി ശ്രദ്ധേയയായ താരമാണ് റീനു മാത്യൂസ്. ഇമ്മാനുവല്‍ എന്ന മമ്മൂട്ടി ചിത്രത്തിലെ നായികാ വേഷത്തിലൂടെ ശ്രദ്ധ നേടിയ റീനു പ്രെയ്സ് ദ ലോര്‍ഡ്, സപ്തമശ്രീ തസ്കര, എന്നും എപ്പോഴും തുടങ്ങിയ ചിത്രങ്ങളിലുമെല്ലാം ശ്രദ്ധേയമായ വേഷങ്ങള്‍ റീനു ചെയ്തിരുന്നു. ഇപ്പോള്‍ ഏറെക്കാലമായി സിനിമയില്‍ സജീവമല്ലാത്ത താരത്തിന്റെ പ്രായം കഴിഞ്ഞ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. 52 വയസാണ് റീനുവിനെന്ന് ഗൂഗിള്‍ സെര്‍ച്ചില്‍ വിവരം ലഭിക്കുന്നതാണ് ഇതിന് കാരണം. ഇതിനു പിന്നാലെയാണ് ലേഡി മമ്മൂട്ടിഎന്ന വിശേഷണം എത്തിയത്.
ആ സംശയങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടി ഇപ്പോൾ. രണ്ടു വർഷമായി ഗൂഗിൾജി 52ൽ സ്റ്റക്ക് ആണെന്ന് പറഞ്ഞ നടി ആ വയസ്സിലേക്ക് എത്തുവാൻ ഇനിയുമേറെ പോകാനുണ്ടെന്ന് വെളിപ്പെടുത്തി. എങ്കിലും വയസ്സ് എത്രയാണെന്ന് താരം വെളിപ്പെടുത്തിയിട്ടില്ല.