കുറച്ചു മണിക്കൂറുകള്‍ക്കു മുന്‍പ് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ തടിച്ചുകൂടിയ ജനങ്ങള്‍ അവരുടെ സ്വന്തം രാജാവ് ഡോക്ടര്‍ രജിത് കുമാറിനെ നേരിട്ട് സ്വീകരിച്ചുകഴിഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു ജനപ്രിയ ഷോ ബിഗ് ബോസ് സീസണ് വണ്ണില്‍ നിന്ന് അദ്ദേഹം പുറത്തായത്.
താരത്തെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ നിരവധി പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നിരുന്നു. രേഷ്മയുടെ തീരുമാനപ്രകാരം രജിത് തുടരേണ്ട എന്ന് പറയുകയും ഒടുവില്‍ ഏഷ്യാനെറ്റ് പുറത്താക്കുകയായിരുന്നു. ഇന്ന് മുഴുവന്‍ ദിവസവും ഏഷ്യാനെറ്റിന്റെ സോഷ്യല്‍ മീഡിയ പേജിനെതിരെയും മോഹന്‍ലാലിന്റെ പേജിനെതിരെയും ജനരോഷം ആളിക്കത്തുകയായിരുന്നു.
വൈകുന്നേരമായിരുന്നു ചെന്നൈ എയര്‍പോര്‍ട്ടില്‍ പവനു ഭാര്യയും രജിതും നില്ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നത്. തുടര്‍ന്ന് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ അദ്ദേഹം എത്തുകയും ജയ് ഡി ആര് കെ എന്ന ആര്‍പ്പുവിളികളോടെ കൂടി ആരാധകര്‍ അദ്ദേഹത്തെ സ്വീകരിക്കുകയും ചെയ്തു. കൊറോണ ഭീതി കാരണം സ്വീകരണങ്ങളെല്ലാംഒഴിവാക്കണമെന്ന് ഗവണ്മെന്റ് പ്രഖ്യാപിച്ചിരുന്നു പക്ഷേ ഇതിനെയെല്ലാം കാറ്റില്‍ പറത്തിയാണ് ആരാധകര്‍ ഇന്ന് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ തടിച്ചു കൂടിയിരുന്നത്. നിരവധി പേരാണ് താരത്തിന് പൂച്ചെണ്ടും മാലയുമം ഒക്കെയായി സ്വീകരിക്കാനെത്തിയത്.