ആരാധകർ ഏറ്റെടുത്ത റിയാലിറ്റി ഷോയാണ് മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് സീസൺ 2. കൂടെയുണ്ടായിരുന്ന മത്സരാർത്ഥിയുടെ കണ്ണിൽ മുളക് തേച്ചതിന്റെ ഭാഗമായി ഷോയിൽ നിന്നും പുറത്താക്കപ്പെട്ട ഡോക്ടർ രജിത് കുമാർ താൻ ചെയ്ത പ്രവർത്തിയെ ഇപ്പോൾ ന്യായീകരിക്കുകയാണ്. ആദ്യ സീസണിലെ മത്സരാർത്ഥിയായ ഷിയാസിന് ഒപ്പം ഡോക്ടർ രജിത് കുമാർ എത്തിയ ഫേസ്ബുക്ക് ലൈവിൽ ആണ് അദ്ദേഹം ആ പ്രവർത്തിയെ ന്യായീകരിച്ചത്. തന്നെ പ്രകോപിപ്പിച്ചത് കൊണ്ടാണ് അത്തരത്തിൽ പെരുമാറിയതെന്നും രേഷ്മ എന്ന സഹമത്സരാർത്ഥി തന്നെ കള്ളനെന്ന് വിളിച്ചു എന്നും മദ്യപാനിയായി ചിത്രീകരിച്ചു എന്നും രജിത് കുമാർ പറയുന്നു.
ഡോക്ടർ രജിത് ആരെയും വേദനിപ്പിക്കില്ല എന്നും ഒരു പത്താം ക്ലാസ് വിദ്യാർത്ഥിയായി അഭിനയിച്ചപ്പോൾ ആ കഥാപാത്രത്തിന്റെ മികവിന് വേണ്ടിയാണ് ഇത്തരം പ്രകടനങ്ങൾ കാഴ്ചവെച്ചതെന്നും അദ്ദേഹം പറയുന്നു. രജിത് കുമാറിനെതിരെ കേസ് എടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അച്ഛനോട് ആലോചിച്ചതിനു ശേഷം പറയാം എന്നായിരുന്നു രേഷ്മ പറഞ്ഞത്. പിന്നീട് രജിത് കുമാർ മാപ്പു പറഞ്ഞിട്ടും സഹപ്രവർത്തകരുമായി ചർച്ച ചെയ്തു ഒരു തീരുമാനമെടുക്കാൻ ആവശ്യപ്പെട്ടപ്പോഴും രേഷ്മ തന്റെ സ്വന്തം നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു. ബിഗ് ബോസിൽ നിന്നും പുറത്തായ രജിത് കുമാറിനെ സ്വീകരിക്കുവാൻ ഇന്നലെ നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിയ പേര് അറിയാവുന്ന നാലുപേരെ ഉൾപ്പെടെ 75 പേർക്കെതിരെ എറണാകുളം ജില്ലാ കളക്ടർ കേസ് എടുത്തിരിക്കുകയാണ്.