ആരാധകർ നെഞ്ചിലേറ്റിയ ടെലിവിഷൻ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് സീസൺ ടു വിൽ നിന്നും അപ്രതീക്ഷിതമായി പുറത്താക്കപ്പെട്ട ഡോ. രജിത് കുമാറിനെ സ്വീകരിക്കാനായി നെടുമ്പാശ്ശേരി എയർപോർട്ടിൽ തടിച്ചുകൂടിയ ജനങ്ങൾക്കെതിരെ എറണാകുളം ജില്ലാ കളക്ടർ കേസെടുത്ത വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. സംഭവത്തിൽ ഏഴു പേർ കൂടി അറസ്റ്റിൽ ആയിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് നെടുമ്പാശ്ശേരി പോലീസ് ഇതിനോടകം ഒൻപത് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇപ്പോൾ രജിത് കുമാറിനെ തിരുവനന്തപുരം ആറ്റിങ്ങലിലെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തിരിക്കുകയാണ്. രജിത് കുമാറിനെ കൊച്ചിയിലേക്ക് കൊണ്ടുപോയി എന്നും ഇന്നുതന്നെ നെടുമ്പാശ്ശേരി പോലീസിന് കൈമാറും എന്നുമാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് രജിത് കുമാറിനെതിരെ ചാർജ് ചെയ്തിരിക്കുന്നത്. താൻ ബിഗ് ബോസിൽ പങ്കെടുത്തു കൊണ്ടിരിക്കുകയായിരുന്നു എന്നും സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെയും അതിന്റെ പ്രതിരോധനങ്ങളെയും പറ്റി തനിക്ക് അറിവില്ലായിരുന്നു എന്നുമാണ് രജിത് കുമാറിന്റെ വിശദീകരണം. ഇപ്പോൾ ഈ കേസിൽ മൊത്തം 14 ആളുകളാണ് അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.