സിനിമ സീരിയല്‍ രംഗത്ത് സജീവമാണ് നടി രേഖ രതീഷ്. പരസ്പരം എന്ന സീരിയലാണ് രേഖയെ കൂടുതല്‍ പ്രശസ്തയാക്കിയത്. സിനിമകളില്‍ സഹനടി വേഷങ്ങളിലാണ് രേഖ തിളങ്ങിയത്. ഇപ്പോള്‍ മഞ്ഞില്‍ വിരിഞ്ഞ പൂവിലെ മല്ലിക പൂക്കാലം വരവായി പരമ്പരയിലെ പാര്‍വതി എന്നി കഥാപാത്രങ്ങളെയാണ് രേഖ ഇപ്പോള്‍ അവതരിപ്പിക്കുന്നത്.
അടുത്തിടെ താരം സ്വന്തമായി ഒരു യുട്യൂബ് വ്ലോഗ് തുടങ്ങിയിരുന്നു. താരങ്ങളുമൊത്തുള്ള ചാറ്റ് ഷോകളാണ് ഏറെയും യൂട്യൂബ് ചാനലിലൂടെ പുറത്തു വന്നത്. തന്റെ മകനോടൊപ്പമാണ് രേഖ രതീഷ് ഇപ്പോള്‍ താമസിക്കുന്നത്. അയാന് രതീഷ് എന്നാണ് മകന്റെ പേര്.സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് രേഖ രതീഷ്.
ഇപ്പോള്‍ രേഖ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ച ഒരു ഫോട്ടോഷുട്ട് ചിത്രങ്ങള്‍ വൈറലാണ്. മകന് അയാനൊപ്പമുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്.ആണ്മക്കള് ഒരമ്മയുടെ ജീവിതത്തിന്റെ അവതാരകരാണ്’ എന്ന ക്യാപ്ഷനോടെ ആണ് രേഖ ചിത്രങ്ങള്‍ പങ്കു വച്ചിരിക്കുന്നത്.