ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ ഫേസ്ബുക്ക് ലൈവ് ആയിരുന്നു കഴിഞ്ഞ ദിവസം മോഹൻലാൽ നടത്തിയത്.ഹൈദരാബാദിൽ ഉള്ള ഫേസ്ബുക്കിന്റെ ഓഫീസിൽ ചെന്നായിരുന്നു മോഹൻലാൽ ലൈവിൽ എത്തിയത്.അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ലൂസിഫറിന്റെ ഭാഗമായ പൃഥ്വിരാജ്, ടോവിനോ,മഞ്ജു വാര്യർ, ആന്റണി പെരുമ്പാവൂർ തുടങ്ങിയവരും ലൈവിൽ പങ്കെടുത്തു.
അഞ്ച് സുന്ദരികൾ എന്ന ചിത്രത്തിൽ കുള്ളന്റെ ഭാര്യ എന്ന കഥയിൽ കുള്ളനെ അവതരിപ്പിച്ച ജിനു ബെൻ ആയിരുന്നു ലൈവിൽ അവതാരകനായി എത്തിയത്. ആന്റണി പെരുമ്പാവൂർ ലൈവിൽ എത്തിയപ്പോൾ മോഹൻലാൽ ജിനുവും ദൃശ്യം സിനിമയും തമ്മിൽ എന്താണ് ബന്ധമെന്ന് ചോദിച്ചു .അറിയില്ല എന്ന് പറഞ്ഞ ആന്റണിയോട് മോഹൻലാൽ തന്നെ ബന്ധം വിശദമാക്കി.” ഞാൻ കൊന്നു എന്ന് ആരോപിക്കപ്പെടുന്ന വരുൺ പ്രഭാകറിന്റെ ശബ്ദം ജിനുവിന്റെയാണ് “. ഒടുവിൽ ആളെ നോക്കി വച്ചോളു നമ്മുടെ അടുത്ത ചിത്രത്തിൽ ഒരു വേഷം നൽകണം എന്നും അന്റണിയോട് മോഹൻലാൽ പറഞ്ഞു മികവുറ്റ അവതരണത്തിന് ജിനുവിനു ഒരുപാട് കൈയടികൾ ലഭിക്കുകയാണ് സോഷ്യൽ മീഡിയയിൽ