കേരള ജനത നേരിട്ട പ്രളയ ദുരിതത്തിൽ കയ്യഴിഞ്ഞ് സഹായങ്ങൾ നൽകാൻ മുന്നിട്ടിറങ്ങി നടൻ പൃഥ്വിരാജ് സുകുമാരനും.പൃഥ്വിരാജിന്റെ സഹോദരൻ ഇന്ദ്രജിത്ത് ആണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കൂടി ഈ കാര്യം പുറത്ത് വിട്ടത്.പൃഥ്വിരാജിന്റെ വക ഒരു ട്രക്ക് ലോഡ് നിറയെ സാധനങ്ങൾ ആണ് വയനാട്ടിലേക്ക് കയറ്റി അയച്ചത്.ഇന്ദ്രജിത്തും പൂർണിമയും നേതൃത്വം നൽകുന്ന അൻപോട് കൊച്ചി സംഘടനയുടെ മേൽനോട്ടത്തിലാണ് ട്രക്ക് വയനാട്ടിലേക്ക് പുറപെട്ടത്.
ഒരുപക്ഷേ ഇന്ദ്രജിത്ത് ഈ പോസ്റ്റ് കുറിച്ചില്ലായിരുന്നെങ്കിൽ പൃഥ്വിരാജിന്റെ ഈ സേവനങ്ങൾ പുറംലോകം അറിയില്ലായിരുന്നു. പലപ്പോഴും ഇത്തരം ആതുര സേവനങ്ങൾ പൃഥ്വിരാജ് നടത്തിയിട്ടുണ്ട് എങ്കിലും ഒന്നും പരസ്യപ്പെടുത്തിയിട്ടില്ല. കഴിഞ്ഞവർഷം പ്രളയം ഉണ്ടായപ്പോഴും പൃഥ്വിരാജിന്റെ നേതൃത്വത്തിൽ വലിയൊരു സഹായം പ്രളയബാധിതർക്ക് ലഭിച്ചിരുന്നു. എന്നാൽ അതും വലിയ വാർത്തയായില്ല.അൻപോട് കൊച്ചിയുടെ നേതൃത്വത്തിൽ ഇതുവരെ 25 ലോഡ് ട്രക്കുകളാണ് വയനാട്ടിലേക്ക് പുറപ്പെട്ടത്.