തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ പ്രിയപ്പെട്ട നടിയാണ് രമ്യ നമ്പീശന്. മലയാളത്തിലൂടെയാണ് തുടക്കമെങ്കിലും തമിഴ് സിനിമകളിലാണ് രമ്യ ഇപ്പോള്‍ സജീവമായുള്ളത്. സോഷ്യല്‍ മീഡിയയിലും രമ്യ വളരെ സജീവമാണ്. ഗായികയായും രമ്യ നമ്പീശന് ഇതിനോടകം തന്റെ പ്രതിഭ വെളിപ്പെടുത്തിയിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ വൈറലായി ഓറഞ്ച് നിറത്തിലുള്ള സാരിയണിഞ്ഞുള്ള നടി രമ്യ നമ്പീശന്റെ ചിത്രങ്ങള്‍. സാരിക്ക് ചേരുന്ന കമ്മലും മാലയും വളയുമായുമാണ് രമ്യ അണിഞ്ഞിരിക്കുന്നത്.
എന്തൊരു ഭംഗിയാണ്, ഒരുപാട് സ്നേഹം തോന്നുന്നു, കണ്ണെടുക്കാനാവുന്നില്ല തുടങ്ങിയ നിരവധി കമന്റുകളാണ് ചിത്രത്തിനു താഴെ.
രമ്യ നമ്പീശന് ഏറ്റവുമൊടുവില്‍ അഭിനയിച്ച മലയാള ചിത്രം അഞ്ചാം പാതിര ആയിരുന്നു. ബദ്രി വെങ്കടേഷിന്റെ പ്ലാന്‍ പണ്ണി പണ്ണണും എന്ന തമിഴ് സിനിമയാണ് ഇനി അടുത്തതായി റിലീസിനൊരുങ്ങുന്നത്. കൊറോണ പശ്ചാത്തലമായതിനാലാണ് ചിത്രത്തിന്റെ റിലീസ് വൈകുന്നതെന്നും രമ്യ പറയുന്നു. പ്രഭുദേവയ്ക്കൊപ്പം ചെയ്യുന്ന ചിത്രത്തിന്റേതായി ഒരു ദിവസത്തെ ഷൂട്ട് ബാക്കിയുണ്ടെന്നും അത് കൂടാതെ മറ്റ് മൂന്ന് സിനിമകളുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ടെന്നും താരം വ്യക്തമാക്കി. അതിലൊന്ന് മലയാളം സിനിമയാണ്.