കേരളം സംസ്ഥാനത്തിലെ ഏറ്റവും അറിയപ്പെടുന്ന സ്ത്രീ വിരുദ്ധന്മാരിൽ ഒരാളാണ് താനെന്നും കസബ എന്ന ചിത്രത്തിലൂടെ മകനും അത് പകർന്നെടുത്തിട്ടുണ്ടെന്ന് തിരക്കഥാകൃത്തും സംവിധായകനും നടനുമായ രഞ്ജി പണിക്കർ. വിജയ് സൂപ്പറും പൗര്‍ണ്ണമിയും എന്ന ചിത്രത്തിന്റെ നൂറു ദിനാഘോഷങ്ങളുടെ ചടങ്ങിലാണ് രഞ്ജി പണിക്കരുടെ രസകരമായ സ്വയം വിമര്‍ശനം. ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രത്തില്‍ ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കുഞ്ചാക്കോ ബോബന്, സിദ്ദിഖ്, ദേവന്, രമേഷ് പിഷാരടി തുടങ്ങി നിരവധി പേരാണ് വിജയാഘോഷത്തില്‍ പങ്കെടുക്കാനായി എത്തിയത്.
“ഈ കേരള സംസ്ഥാനത്തെ ഏറ്റവും അറിയപ്പെടുന്ന സ്ത്രീ വിരുദ്ധന്മാരില് ഒരാളാണ് ഞാന്‍. കസബ എന്ന ചിത്രം സംവിധാനം ചെയ്തതിനു ശേഷം കുറച്ച് എന്റെ മകനും പകര്‍ന്ന് എടുത്തിട്ടുണ്ട്. ഈ സ്ത്രീവിരുദ്ധ പാപത്തിന്റെ കറ കഴുകിക്കളയാന്‍ എന്നെ സഹായിക്കുന്നത്, ഓം ശാന്തി ഓശാന, വിജയ് സൂപ്പര്‍ പോലെയുള്ള സിനിമകളിലെ നല്ല അച്ഛന് കഥാപാത്രങ്ങളാണ്.” രഞ്ജി പണിക്കർ പറഞ്ഞു.