നായ്ക്കള്‍ക്കെതിരായ ക്രൂരതയ്ക്കെതിരെ പ്രതിഷേധവുമായി രഞ്ജിനി ഹരിദാസ്. തൃക്കാക്കര നഗരസഭയ്ക്ക് മുന്നിലാണ് രഞ്ജിനിയുടെ നേതൃത്വത്തില്‍ മൃഗസ്നേഹികള്‍ പ്രതിഷേധവുമായി എത്തിയത്. കഴിഞ്ഞ ദിവസം 30 നായ്ക്കളുടെ ജഡം തൃക്കാക്കര നഗരസഭാ യാര്‍ഡില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതി ഇടപെടുകയും പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. നായ്ക്കളെ കൊന്നത് നഗരസഭയുടെ നിര്‍ദേശ പ്രകാരമാണ് എന്ന് പ്രതികള്‍ മൊഴി നല്‍കിയതായാണ് സൂചന.
ഇതെ തുടര്‍ന്നാണ് രഞ്ജിനി ഹരിദാസിന്റെ നേതൃത്വത്തിലുള്ള മൃഗസ്നേഹികള്‍ പ്രതിഷേധം നടത്തിയത്. നായ്ക്കളെ കൈകളില്‍ പിടിച്ചു കൊണ്ടായിരുന്നു ഇവരുടെ പ്രതിഷേധം. കുറ്റവാളികള്‍ക്കെതിരെ ഉചിതമായ നടപടി എടുക്കണമെന്ന ആവശ്യമാണ് മൃഗസ്നേഹികള്‍ ഉന്നയിക്കുന്നത്. ഈ ആവശ്യം പരിഗണിച്ചാല്‍ മാത്രമേ പ്രതിഷേധം അവസാനിപ്പിക്കുകയുള്ളു എന്നും ഇവര്‍ പറയുന്നു.