മലയാളത്തിലെ സെലിബ്രിറ്റി അവതാരകരില്‍ ഒരാളാണ് രഞ്ജിനി ഹരിദാസ്. ടെലിവിഷന്‍ പരിപാടികളിലും സ്റ്റേജ് ഷോകളിലുമെല്ലാം തിളങ്ങിയ രഞ്ജിനി അഭിനയത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു. ‘ബിഗ് ബോസ്’ മലയാളം ആദ്യ സീസണിലെ മത്സരാര്‍ത്ഥി എന്ന രീതിയിലും രഞ്ജിനി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്തിടെ, ഫ്ളവേഴ്സ് ചാനലില്‍ ‘ഇങ്ങനെ ഒരു ഭാര്യയും ഭര്‍ത്താവും’ എന്ന പരിപാടിയുടെ അവതാരകയായും രഞ്ജിനി എത്തിയിരുന്നു.
അതു പോലെ തന്നെ മലയാളികളുടെ പ്രിയ ഗായികയാണ് രഞ്ജിനി ജോസ്. രണ്ട് പേരും ഉറ്റ ചങ്ങാതിമാരാണ്. ഇരുവരും ഒരുമിച്ചാണ് പലപ്പോഴും യാത്രകള്‍ പോകുന്നത്. ഒരുമിച്ചുള്ള ചിത്രങ്ങളും പലപ്പോഴും പങ്കു വെക്കാറുണ്ട്.
ഇപ്പോഴിതാ രഞ്ജിനി ഹരിദാസ് പങ്കു വെച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരിക്കുകയാണ്. ചിത്രങ്ങളില്‍ രഞ്ജിനി ഹരിദാസിനൊപ്പം രഞ്ജിനി ജോസുമുണ്ട്. സ്വിമ്മിങ് പൂളില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കു വെച്ചിരിക്കുന്നത്.