മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന ഗായികമാരില്‍ ഒരാളാണ് രഞ്ജിനി ജോസ്. മേലേവാര്യത്തെ മാലാഖ കുട്ടികള്‍ എന്ന ചിത്രത്തിലൂടെ ആണ് ആദ്യമായി പിന്നണിഗാന മേഖലയിലേക്ക് രഞ്ജിനി കടന്നു വരുന്നത്.
ഇതിനുപുറമേ മലയാളസിനിമയില്‍ അഭിനേത്രി ആയും ടെലിവിഷന്‍ മേഖലയില്‍ അവതാരിക ആയിട്ടും രഞ്ജിനി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച റെഡ് ചില്ലീസ് എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം ഇവര്‍ അവതരിപ്പിച്ചിരുന്നു. മലയാളത്തിനു പുറമേ നിരവധി തമിഴ്, തെലുങ്ക്, കണ്ണട, ഹിന്ദി ഭാഷകളില്‍ ഇവര്‍ ഗാനം ആലപിച്ചിട്ടുണ്ട്.
സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്തിരുന്ന സംഗീത മഹായുദ്ധം എന്ന പരിപാടിയില്‍ അവതാരകയായിരുന്നു രഞ്ജിനി. ഇതു കൂടാതെ അമൃത ടിവിയില്‍ സംപ്രേഷണം ചെയ്തിരുന്ന സൂപ്പര്‍സ്റ്റാര്‍ അല്ടിമ, ഇന്ത്യന്‍ വോയ്സ് 2 എന്നീ പരിപാടികളിലും അവതാരികയായി.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തനിക്കുണ്ടായ മോശം അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണിപ്പോള്‍. ഇപ്പോള്‍ തന്റെ ഇന്‍ബോക്സില്‍ മോശം സന്ദേശമയച്ച ഒരു വ്യക്തിയെ തുറന്നുകാട്ടിയിരിക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ആണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
ഒരു ഞരമ്പന് ‘നഗ്ന ഫോട്ടോ തരാമോ?” എന്ന് ഇന്‍സ്റ്റഗ്രാമിലെ ഇന്‍ബോക്സില്‍ വന്നു ചോദിച്ചെന്ന് താരം വെളിപ്പെടുത്തി. നിരവധി പേര് താരത്തിന് പിന്തുണയുമായി ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ എത്തിയിട്ടുണ്ട്. ഇങ്ങനെയുള്ളവരെ ഒറ്റപ്പെടുത്തണമെന്നുള്ള അഭിപ്രായമാണ് ഉയരുന്നത്.